image

14 Aug 2024 3:31 AM

Industries

നൂറ് വ്യവസായ പാര്‍ക്കുകള്‍ ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ്

MyFin Desk

andhras dream of more industrial parks
X

Summary

  • ആന്ധ്രയില്‍ 100 ഏക്കര്‍ വീതം ഭൂമിയില്‍ 100 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള കര്‍മപദ്ധതി
  • ഭക്ഷ്യ സംസ്‌കരണം, അക്വാ, ഹോര്‍ട്ടികള്‍ച്ചര്‍, മിനറല്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ ലക്ഷ്യം


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സംസ്ഥാനത്തുടനീളം 100 ഏക്കര്‍ വീതം ഭൂമിയില്‍ 100 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള കര്‍മപദ്ധതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സെക്രട്ടേറിയറ്റില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എംഎസ്എംഇ) വ്യവസായ വകുപ്പുകളുടെയും അവലോകനത്തിലാണ് മുഖ്യമന്ത്രി ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഈ വ്യവസായങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സംസ്ഥാനം നല്‍കുന്നതിനാല്‍ ഭക്ഷ്യ സംസ്‌കരണം, അക്വാ, ഹോര്‍ട്ടികള്‍ച്ചര്‍, മിനറല്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

'ഇപ്പോള്‍ എത്ര വ്യാവസായിക വികസന പാര്‍ക്കുകള്‍ നിലവിലുണ്ട്, അത്തരം കൂടുതല്‍ യൂണിറ്റുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തുക. സംസ്ഥാനത്തെ പിന്നാക്ക പ്രദേശങ്ങള്‍ കണക്കിലെടുത്ത് ഏരിയ അടിസ്ഥാനമാക്കിയുള്ള വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക,' നായിഡു ഒരു ഔദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.

കൂടുതല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് വ്യവസായികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി, സംസ്ഥാനത്ത് ഇപ്പോള്‍ 53 വ്യവസായ പാര്‍ക്കുകള്‍ മാത്രമേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി.

വിജയവാഡയിലെ മളവള്ളി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്ത നായിഡു, മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ഇത് അവഗണിച്ചതായി ആരോപിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) സംയോജിത തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കാനും നായിഡു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.