28 July 2023 9:17 AM GMT
Summary
- ആകര്‍ഷകമായ വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു
- പ്രൈം അംഗങ്ങള്‍ക്ക് വില്‍പ്പനയിലേക്ക് നേരത്തെ ആക്‌സസ് ലഭിക്കും
- ഇലക്ടോണിക് ഉല്‍പ്പന്നങ്ങള്‍ ഫെസ്റ്റിവലില്‍ താരമാകും
ആമസോണ്‍ ഇന്ത്യ അതിന്റെ പ്ലാറ്റ്ഫോമില്‍ ആവേശകരമായ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ വില്‍പ്പനക്ക് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 5 മുതല്‍ 9 വരെയാണ് വില്‍പ്പന.
വില്പ്പനോത്സവം ഔദ്യോഗികമായി ആരംഭിക്കുന്നതിനു ഒരു ദിവസം മുന്പേ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് വില്‍പ്പനയിലേക്ക് ആക്‌സസ് ലഭിക്കും. സ്മാര്‍ട്ട്ഫോണുകളിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും കാര്യമായ കിഴിവുകള്‍ ഈ വില്‍പ്പനയില്‍ അവതരിപ്പിക്കും. ഇത് നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജെറ്റുകള്‍ സ്വന്തമാക്കാനുള്ള ഉചിതമായ സമയമാക്കി മാറ്റുന്നു.
എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആമസോണ്‍ 'മികച്ച വിലയില്‍' ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. ഇത് വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ ഗണ്യമായ കുറവുകള്‍ വരുത്തുന്നു. സാംസംഗ്, വണ്‍പ്ലസ് ,റിയല്‍മി ഉള്ള്പ്പെടെയുള്ള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് 40 ശതമാനം വരെ കിഴിവ് പ്രതീക്ഷിക്കാം.
ലാപ്ടോപ്പുകളും വയര്‍ലെസ് ഇയര്‍ബഡുകളും ശ്രദ്ധിക്കുന്നവര്‍ക്ക്, ലാപ്ടോപ്പുകള്‍, ഇയര്‍ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് വിവിധ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ 75 ശതമാനം വരെ കിഴിവുകള്‍ ടീസര്‍ പേജ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ആപ്പിളിന്റെയും മറ്റ് നിര്‍മ്മാതാക്കളുടെയും ടാബ്ലെറ്റുകള്‍ 50 ശതമാനം വരെ കിഴിവില്‍ ലഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
ലാപ്ടോപ്പുകള്‍ മികച്ച വിലക്കിഴിവോടെ ലഭിക്കും. ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 75 ശതമാനം വരെ വിലക്കുറവുണ്ടാകും. ഫ്‌ളാറ്റ് ഡിസ്‌കൗണ്ടുകളും ബാങ്ക് കാര്‍ഡ് ഓഫറുകളും സംയോജിപ്പിച്ചാകും ഇത് നേടാനാകുക. 4കെ മോഡലുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ടിവികള്‍ 60 ശതമാനം വരെ കിഴിവോടെ വില്‍പ്പനയുടെ ഭാഗമാകും.
വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങളും ആകര്‍ഷകമായ വിലക്കുറവില്‍ അവതരിപ്പിക്കും. വില്‍പ്പനയില്‍ സോണിയുടെ പ്ലേസ്റ്റേഷന്‍ 5-നും മറ്റ് ഗെയിമിംഗ് ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം വരെ കിഴിവുകള്‍ ലഭിക്കുന്നതിനാല്‍ ഗെയിമിംഗ് പ്രേമികള്‍ക്ക് സന്തോഷിക്കാം. 80 ശതമാനം വരെ കിഴിവില്‍ ലഭ്യമാകുന്ന ഗെയിമുകളും അവതരിപ്പിക്കപ്പെടും.
മറ്റൊരു വാര്‍ത്തയില്‍, ആമസോണിന്റെ ക്ലൗഡ് ഡിവിഷന്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫറുകളും ആമസോണ്‍ പരീക്ഷിക്കുന്നുണ്ട്.