14 March 2024 7:27 AM GMT
ഉപഭോക്താക്കളില്‍ 5ജി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ ഫോണുകളുടെ വില കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഇന്ത്യ, വില സെന്‍സിറ്റീവ് മാര്‍ക്കറ്റായതിനാല്‍ ഉപകരണത്തിന്റെ വില 10,000 രൂപയില്‍ താഴെയാകുമ്പോള്‍ മാത്രമേ 5ജി വന്‍തോതില്‍ സ്വീകരിക്കാന്‍ കഴിയൂവെന്നാണ് വ്യവസായ എക്‌സിക്യൂട്ടീവുകളും വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
ഭാരതി എയര്‍ടെല്‍ അടുത്തിടെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ പോക്കോയുമായി ഒരു എക്സ്‌ക്ലൂസീവ് പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഡാറ്റ ബണ്ടിംഗിനൊപ്പം 5 ജി സ്മാര്‍ട്ട്ഫോണിന്റെ വില 8,799 രൂപയായി കുറച്ചു. മറ്റ് ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളുമായി സമാനമായ പങ്കാളിത്തത്തോടെ ഇത് പുറത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയിലുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നതനുസരിച്ച്, ഡാറ്റയും OTT സബ്സ്‌ക്രിപ്ഷനും ചേര്‍ന്ന് വരുന്ന ഉപകരണങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് ഓരോ രണ്ട്-മൂന്ന് മാസങ്ങളിലും ഓഫറുകള്‍ നിലവിലുണ്ട്.
5ജി സ്മാര്‍ട്ട്ഫോണുകള്‍ക്കായി Poco, OnePlus, Xiaomi, Realme, Apple എന്നിവയുമായി പങ്കാളിത്തമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു.