2 July 2024 1:02 PM GMT
Summary
- വില്‍പന മുതല്‍ ബില്ലിംഗ് വരെ ഒരു പ്ലാറ്റ്ഫോമിനുള്ളില്‍ തന്നെ തടസ്സമില്ലാതെ സംയോജിപ്പിക്കാനാകും
- എയര്‍ ഇന്ത്യയുടെ കാര്‍ഗോ പൂര്‍ണ്ണമായും ഡിജിറ്റൈസാകും
- പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
ഐബിഎസ് സോഫ്റ്റ്വെയറായ ഐകാര്‍ഗോ സൊല്യൂഷന്‍ ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യ. ഇതോടെ എയര്‍ ഇന്ത്യയുടെ കാര്‍ഗോ പൂര്‍ണ്ണമായും ഡിജിറ്റൈസാകും.
വില്‍പന മുതല്‍ ബില്ലിംഗ് വരെ ഒരു പ്ലാറ്റ്ഫോമിനുള്ളില്‍ തന്നെ തടസ്സമില്ലാതെ സംയോജിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നുമാണ് വിലയിരുത്തല്‍. ഐകാര്‍ഗോയുടെ ആദ്യ എന്‍ഡ്-ടു-എന്‍ഡ് ഡെലിവറി, പദ്ധതി ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ നടപ്പിലാക്കും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
2030-ഓടെ പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്‌ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് എന്നിവയിലുടനീളമുള്ള പ്രധാന ബിസിനസുകളില്‍ എയര്‍ ഇന്ത്യ ഡിജിറ്റലായ സമയത്താണ് ഐബിഎസ് സോഫ്റ്റ്വെയറുമായുള്ള ഈ പങ്കാളിത്തം കൊണ്ടുവരുന്നത്.