28 Jun 2024 12:56 PM GMT
Summary
- ഇന്‍ഡിഗോയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ് എയര്‍ ഇന്ത്യ
- പല റൂട്ടുകളിലും സജീവമായിരുന്ന സ്പൈസ് ജെറ്റ് ഇപ്പോള്‍ ദുര്‍ബലമാണ്
- ഈ റൂട്ടുകളാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്
പ്രാദേശിക വിപുലീകരണത്തിനായുള്ള ആഭ്യന്തര ചര്‍ച്ചകള്‍ നടത്തി എയര്‍ ഇന്ത്യ. നിലവില്‍ പ്രാദേശിക വ്യോമയാന വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇന്‍ഡിഗോയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ് എയര്‍ ഇന്ത്യ. പ്രാദേശിക കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായുള്ള ഉഡാന്‍ പദ്ധതി പ്രയോജനപ്രദമായി വിനിയോഗിക്കാന്‍ കമ്പനി ശ്രമിച്ചുവരികയാണ്.
പല റൂട്ടുകളിലും സജീവമായിരുന്ന സ്പൈസ് ജെറ്റ് ഇപ്പോള്‍ ദുര്‍ബലമാണ്. ഈ റൂട്ടുകളാണ് എയര്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. റീജിയണല്‍ ഏവിയേഷനില്‍ മെട്രോകളില്‍ നിന്ന് ചെറിയ നഗരങ്ങളിലേക്കും ചെറിയ നഗരങ്ങള്‍ക്കുമിടയിലുള്ള സര്‍വ്വീസുകളാണ് ടാറ്റാ ഗ്രൂപ്പ് ഉന്നമിടുന്നത്.
വ്യാവസായിക കണക്കുകള്‍ പ്രകാരം, 2023 ല്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ രണ്ട് ലക്ഷം പ്രാദേശിക ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. ഇന്‍ഡിഗോയും സ്പൈസ് ജെറ്റുമാണ് ഇതില്‍ മുന്‍നിരയിലുള്ളത്. 2019 മുതല്‍ പ്രാദേശിക ജെറ്റ് ഫ്രീക്വന്‍സികളില്‍ 5 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ പ്രാദേശിക ജെറ്റ് ഫ്രീക്വന്‍സികളില്‍ 33.5 ശതമാനം ഇടിവാണുണ്ടായത്.