image

5 Jan 2024 7:46 AM GMT

Agriculture and Allied Industries

കർഷക തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കാൻ അവസരം

MyFin Desk

agricultural laborers can reinstate their membership in the welfare board
X

Summary

  • കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടക്കാം
  • ഓരോ വർഷത്തിനും 10 രൂപാ നിരക്കിൽ പിഴ
  • 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് അംഗത്വം പുന:സ്ഥാപിക്കാനാവില്ല


കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായം കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജനുവരി 5 മുതൽ ജനുവരി 31 വരെ സമയം അനുവദിച്ച് സർക്കാർ ഉത്തരവായി.

കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപാ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും സാധിക്കില്ല.

കുടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടാം.