image

23 Feb 2025 10:50 AM GMT

Agriculture and Allied Industries

വര്‍ധിച്ചുവരുന്ന താപനില കാര്‍ഷിക വായ്പകളെ ഭീഷണിപ്പെടുത്തുന്നു

MyFin Desk

rising temperatures threaten agricultural loans
X

Summary

  • ആഗോള ശരാശരി താപനില ഇതിനകം ഏകദേശം 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചു
  • ആളുകളുടെ ആളോഹരി വരുമാനത്തില്‍ കുറവുണ്ടായി
  • ഇന്ത്യയിലെ 42 ശതമാനം ജില്ലകളിലും 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധനവ് അനുഭവപ്പെടും


വര്‍ധിച്ചുവരുന്ന താപനിലയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക, ഭവന വായ്പകളുടെ പോര്‍ട്ട്ഫോളിയോയുടെ 30 ശതമാനത്തില്‍ ഡിഫോള്‍ട്ട് റിസ്‌ക് ഉയര്‍ത്തുമെന്ന് ബിസിജിയുടെ വിശകലനം.

വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള ശരാശരി താപനില ഇതിനകം ഏകദേശം 1.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചതായും ഇത് തീരദേശ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കാര്‍ഷിക ഉല്‍പാദനത്തില്‍ കുറവുണ്ടാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഇതിന്റെ ഫലമായി, തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ബാധിച്ച ആളുകളുടെ ആളോഹരി വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ വായ്പയുടെ ഏകദേശം പകുതിയും പ്രകൃതിയെയും അതിന്റെ ആവാസവ്യവസ്ഥയെയും ഗണ്യമായി ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഏതൊരു പ്രകൃതിദുരന്തവും അവയുടെ അടിത്തറയെ ബാധിക്കുന്നു.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ 42 ശതമാനം ജില്ലകളിലും 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ധനവ് അനുഭവപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. അതിനാല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 321 ജില്ലകളില്‍ താപനില വര്‍ധനവ് ബാധിച്ചേക്കാം.

എന്നിരുന്നാലും, 2070 ഓടെ നെറ്റ്-സീറോ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പൊതു ധനസഹായം വളരെ അപര്യാപ്തമാണ്.

ഇത് ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് സംഭാവന നല്‍കുന്നതിന് ബാങ്കുകള്‍ക്ക് വലിയ അവസരവും നല്‍കുന്നു. 2070-ഓടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തിന് ഗണ്യമായ ഫണ്ടിംഗ് ആവശ്യമാണ്. പ്രതിവര്‍ഷം 150 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ബാങ്കുകള്‍ക്ക് ഈ രംഗത്ത് അവസരമൊരുങ്ങും.

വര്‍ധിച്ചുവരുന്ന കാലാവസ്ഥാ അപകടസാധ്യതകള്‍ ഇതിനകം തന്നെ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്.