image

17 Nov 2024 9:38 AM GMT

Agriculture and Allied Industries

ഉപഭോക്താക്കള്‍ക്ക് ആശ്വാസം: തക്കാളി വില കുറയുന്നു

MyFin Desk

consumers are relieved, tomato prices have come down
X

Summary

  • ചില്ലറ വില്‍പ്പനയില്‍ തക്കാളി വില 22.4 ശതമാനമാണ് കുറഞ്ഞതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം
  • വിതരണം മെച്ചപ്പെട്ടതാണ് വിലകുറയാന്‍ കാരണം
  • ഒക്ടോബറിലെ വിലക്കയറ്റത്തിന് കാരണം ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും പെയ്ത കനത്ത മഴയാണ്


രാജ്യത്തുടനീളം തക്കാളിവില കുറഞ്ഞതായി ഉപഭോക്തൃകാര്യ മന്ത്രാലയം. വിതരണം മെച്ചപ്പെട്ടതുമൂലം ചില്ലറ വില്‍പ്പനയില്‍ തക്കാളി വില 22.4 ശതമാനമാണ് കുറഞ്ഞതെന്ന് മന്ത്രാലയം അറിയിച്ചു.

തക്കാളിയുടെ അഖിലേന്ത്യാ ശരാശരി ചില്ലറ വില്‍പന വില നവംബര്‍ 14 ന് കിലോയ്ക്ക് 52.35 രൂപയായി. ഇത് ഒക്ടോബര്‍ 14ന് കിലോയ്ക്ക് 67.50 രൂപയായിരുന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇതേ കാലയളവില്‍, ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടിയിലെ മൊത്തവില മൊത്തവില 50 ശതമാനം ഇടിഞ്ഞ് ക്വിന്റലിന് 5,883 രൂപയില്‍ നിന്ന് 2,969 രൂപയായി. പിംപല്‍ഗാവ് (മഹാരാഷ്ട്ര), മദനപ്പള്ളി (ആന്ധ്രാപ്രദേശ്), കോലാര്‍ (കര്‍ണാടക) തുടങ്ങിയ പ്രധാന വിപണികളില്‍ നിന്നും സമാനമായ വില തിരുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

'മദനപ്പള്ളിയിലെയും കോലാറിലെയും പ്രധാന തക്കാളി കേന്ദ്രങ്ങളില്‍ വരവ് കുറഞ്ഞിട്ടുണ്ടെങ്കിലും, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സീസണല്‍ സപ്ലൈസ് രാജ്യവ്യാപകമായി വിതരണ വിടവ് നികത്തിയിട്ടുണ്ട്,' അത് കൂട്ടിച്ചേര്‍ത്തു.

അനുകൂലമായ കാലാവസ്ഥ വിളകളുടെ വളര്‍ച്ചയെയും വയലുകളില്‍ നിന്ന് ഉപഭോക്താക്കളിലേക്കുള്ള സുഗമമായ വിതരണ ശൃംഖലയുടെ ചലനത്തെയും പിന്തുണച്ചതായി പ്രസ്താവനയില്‍ പറയുന്നു.

2023-24ല്‍ രാജ്യത്തെ തക്കാളി ഉല്‍പ്പാദനം 4 ശതമാനം വര്‍ധിച്ച് 213.20 ലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രവചനം. വര്‍ഷം മുഴുവനും തക്കാളി കൃഷി ചെയ്യപ്പെടുമ്പോള്‍, പ്രദേശങ്ങളിലുടനീളം ഉത്പാദനം കാലാനുസൃതമായി വ്യത്യാസപ്പെടുന്നു. വിളയുടെ ഉയര്‍ന്ന സംവേദനക്ഷമതയും നശിക്കുന്ന സ്വഭാവവും കാരണം പ്രതികൂല കാലാവസ്ഥയും ലോജിസ്റ്റിക് തടസ്സങ്ങളും വിലയെ സാരമായി ബാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

2024 ഒക്ടോബറിലെ വിലക്കയറ്റത്തിന് കാരണം ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും പെയ്ത അമിതവും നീണ്ടതുമായ മഴയാണ്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളിലെ പ്രധാന വിതയ്ക്കല്‍ സമയം. വിളയുടെ ചെറിയ കൃഷി കാലയളവും ഒന്നിലധികം വിളവെടുപ്പുകളും കാരണം പതിവ് വിപണി ലഭ്യത നിലനിര്‍ത്തുന്നു, മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.