19 Sep 2023 6:33 AM GMT
Summary
- ജാര്‍ഖണ്ഡിലും ബീഹാറിലും സ്ഥിതി രൂക്ഷം
- ഈ മാസത്തിലെ രണ്ടാം പകുതിയില്‍ മഴ ലഭ്യത വര്‍ധിക്കുമെന്ന് പ്രതീക്ഷ
ഒന്‍പതു സംസ്ഥാനങ്ങളും ഏഴ് വിളകളും മഴ വേണ്ട അളവിൽ ലഭിക്കാത്തതു മൂലം പ്രതിസന്ധിയിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ മഴക്കുറവിന് നേരിയ ആശ്വാസം ഉണ്ട്. സെപ്റ്റംബര്‍ 14ന് രാജ്യത്തെ ശരാശരി മഴയുടെ 10ശതമാനമായിരുന്നു ലഭിച്ചത്.
നിലവില്‍ വടക്കുകിഴക്കന്‍ ഇന്ത്യ, ദക്ഷിണേന്ത്യ,മധ്യ ഇന്ത്യ, വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ മഴയുടെ കുറവ് അനുഭവപ്പെടുന്നു.
പ്രധാന ഖാരിഫ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍, മഴയുടെ കുറവ് ഏറ്റവും രൂക്ഷമായത് ജാര്‍ഖണ്ഡിലും ബീഹാറിലുമാണ്. ജലക്ഷാമത്തെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം നല്‍കാന്‍ ക്രിസിലിന്റെ ഡിഫിഷ്യന്റ് റെയിന്‍ഫാള്‍ ഇംപാക്റ്റ് പാരാമീറ്റര്‍ - അല്ലെങ്കില്‍ 'ഡ്രിപ് ' ന് കഴിയും. ഡ്രിപ് സ്‌കോര്‍ കൂടുന്തോറും മഴക്കുറവിന്റെ ആഘാതം കൂടുതല്‍ പ്രതികൂലമാവുകയാണ്.
ഏറ്റവും പുതിയ ഡ്രിപ് സ്‌കോറുകള്‍ (സെപ്റ്റംബര്‍ 6 വരെ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കി) ഒമ്പത് പ്രധാന സംസ്ഥാനങ്ങളുടെ രൂക്ഷമായ ചിത്രം അവതരിപ്പിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ ഡ്രിപ് സ്‌കോറുകള്‍ അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ മോശമാണ്.
ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്.
,മതിയായ ജലസേചന സംവിധാനത്തിന്റെ അഭാവം അവസാനത്തെ മൂന്ന് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും. .
ഏഴ് ഖാരിഫ് വിളകളായ ബജ്റ, സോയാബീന്‍, തുവര, ജോവര്‍ (മണിച്ചോളം), ചോളം, അരി, പരുത്തി എന്നിവയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ മോശമാണ് അവയുടെ ഡ്രിപ് സ്‌കോറുകള്‍. തുവര, ജോവര്‍,പരുത്തി എന്നിവയുടെ നടീല്‍ കുറയുകയും ചെയ്തു. നെല്ല് വിതയ്ക്കല്‍ ഈ വര്‍ഷ0 2.7 ശതമാനം കൂടുതലാണെങ്കിലും, വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ലഭിച്ച അധികമഴയ്ക്ക് ശേഷം വീണ്ടും വിതച്ചത് ഭാഗികമാണ്.
ഖാരിഫ് വിള മേഖലകൾ ദുര്‍ബലമായ മണ്‍സൂണിന്റെ കെടുതികളിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ലഭിച്ച മഴയില്‍ നേരിയ ഒരു പ്രതീക്ഷ ഈ മേഖലകളിലുണ്ട്.
സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ ലഭിച്ച മഴ, ആഘാതം ഭാഗികമായി നികത്തും എന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിലാണ് കര്‍ഷകരുടെ പ്രതീക്ഷ.