7 Jan 2025 11:23 AM GMT
ജൈവ ഭക്ഷ്യ ഉല്‍പന്ന കയറ്റുമതി; സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
MyFin Desk
Summary
- 2030ഓടെ ജൈവ ഭക്ഷ്യ ഉല്‍പന്ന കയറ്റുമതി 2 ബില്യണ്‍ യുഎസ് ഡോളറിലെത്തും
- നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കണം ജൈവ വസ്തുക്കളുടെ ഉല്‍പ്പാദനവും സംസ്‌കരണവും
- പായ്ക്ക് ചെയ്യുന്നതിലും ചട്ടങ്ങള്‍ പാലിക്കണം
ജൈവ ഭക്ഷ്യ ഉല്‍പന്ന കയറ്റുമതിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്റെ സര്‍ട്ടിഫിക്കറ്റാണ് നിര്‍ബന്ധമാക്കിയത്.
ദേശീയ അക്രഡിറ്റേഷന്‍ ബോഡിയുടെ അംഗീകാരമുള്ള ഒരു സര്‍ട്ടിഫിക്കേഷന്‍ ബോഡി ഉല്‍പ്പന്നങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതുണ്ടെങ്കിലെ ജൈവ ഉല്‍പ്പന്നം എന്ന പേരില്‍ കയറ്റുമതി അനുവദിക്കു. 2030ഓടെ ജൈവ ഭക്ഷ്യ ഉല്‍പന്ന കയറ്റുമതി 2 ബില്യണ്‍ യുഎസ് ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കണം ജൈവ വസ്തുക്കളുടെ ഉല്‍പ്പാദനവും സംസ്‌കരണവും. പായ്ക്ക് ചെയ്യുന്നതിലും ലേബല്‍ ചെയ്യുന്നതിലുമെല്ലാം ചട്ടങ്ങള്‍ പാലിക്കണം.
ഏപ്രില്‍-നവംബര്‍ കാലയളവില്‍ മേഖലയിലെ കയറ്റുമതിയില്‍ 40 ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. അതായത് 456 മില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നു. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ജൈവ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.