image

5 Dec 2023 8:04 AM GMT

Agriculture and Allied Industries

ആരോഗ്യത്തില്‍ മാത്രമല്ല വിലയിലും മുന്നിട്ട് മില്ലറ്റുകള്‍

MyFin Desk

millets lead not only in health but also in price
X

Summary

  • പ്രഭാത ഭക്ഷണത്തില്‍ ധാന്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന പ്രവണത വർധിക്കുന്നു


ചെറുധാന്യ വില ഒരു വര്‍ഷത്തിനിടെ ഉയര്‍ന്നത് 40 ശതമാനം മുതല്‍ 100 ശതമാനം വരെ. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷ പ്രചരണ പരിപാടികളും ഈ വിഭാഗത്തിലേക്കുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം ഡിമാന്‍ഡും ക്രമരഹിതമായ കാലാവസ്ഥ എന്നിവയും വിതരണത്തെ ബാധിച്ചു.

മില്ലറ്റുകള്‍ ഉപയോഗിച്ചുള്ള പാസ്ത, ന്യൂഡില്‍സ് ലഘുഭക്ഷണം തുടങ്ങിയവ മില്ലെറ്റില്‍ ലഭ്യമാക്കി തുടങ്ങിയത് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കൂടാതെ പ്രഭാത ഭക്ഷണത്തില്‍ ധാന്യങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്ന പ്രവണതയാണുള്ളത്. വ്യാവസായികാടിസ്ഥാനത്തില്‍ വലിയ മുന്നേറ്റത്തിനാണ് ഇത് തുടക്കം കുറിച്ചത്.

മില്ലറ്റ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച വര്‍ഷം തോറും ഇരട്ടിക്കുകയാണ്. മില്ലറ്റ് വളരുന്ന പ്രദേശങ്ങളിലെ ക്രമരഹിതമായ കാലാവസ്ഥയും ഗോതമ്പ്, അരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുമായി താരതമ്യേന കുറഞ്ഞ ഉല്‍പാദനവും കാരണം നല്ല ഗുണനിലവാരമുള്ള തിനകള്‍ ആവശ്യത്തിന് വിതരണം ചെയ്യാന്‍ പാടുപെടുകയാണ്.

മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ജോവര്‍ വളരുന്ന പ്രദേശങ്ങളിലെ വരള്‍ച്ചയും ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ ബ്രൗണ്‍ ടോപ്പ് വിള പ്രദേശങ്ങളിലെ അധിക മഴയും മില്ലറ്റുകളുടെ ഉല്‍പ്പാദനം കുറയാനും അവയുടെ വില കുതിച്ചുയരാനും കാരണമായി.

ഉയര്‍ന്ന ഗുണമേന്മയുള്ള ജോവാറും റാഗിയും ഗോതമ്പിനെക്കാള്‍ യഥാക്രമം 150 ശതമാനം, 45 ശതമാനം എന്നീ തരത്തില്‍ വില കൂടുതലായതിനാല്‍ പല ഉപഭോക്താക്കള്‍ക്കും ഈ വില താങ്ങാവുന്നതല്ല. മില്ലെറ്റുകളുടെ വില എല്ലാ മാസവും 15-20 ശതമാനം വരെ ഉയരുന്നുണ്ടെന്നാണ് വിപണി വിലയിരുത്തല്‍.