1 Nov 2023 5:43 AM GMT
Summary
- കരിമ്പുല്‍പ്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് തിരിച്ചടി
- കയറ്റുമതിക്കുള്ള നിയന്ത്രണം തുടര്‍ന്നേക്കും
- കയറ്റുമതിയില്‍നിന്ന് ഇന്ത്യ പിന്മാറുന്നത് അന്താരാഷ്ട്ര വിലയെ ബാധിക്കും
മധുരപ്രേമികള്‍ക്ക് വ്യാപാരസംഘടനയുടെ മുന്നറിയിപ്പ്. ഈവര്‍ഷം പഴയതുപോലെ പഞ്ചസാര ലഭ്യമായേക്കില്ലെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. ലഭ്യമായാല്‍ത്തന്നെ അതിന് വലിയ വില നല്‍കേണ്ടിവരും എന്ന സൂചനയും പുറത്തുവന്നു. കാരണം മോശമായ കാലാവസ്ഥയാണ്. അതിനാല്‍ മധുരപ്രേമികള്‍ ഈ വര്‍ഷം അല്‍പ്പം നിയന്ത്രണം തങ്ങളുടെ ജീവിതചര്യയില്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കും.
മോശമായ കാലാവസ്ഥ കാരണം ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച 2023-24 പഞ്ചസാര സീസണില്‍ വിപണത്തില്‍ എട്ട് ശതമാനമെങ്കിലും കുറവ് സംഭവിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനര്‍ത്ഥം വിപണനം 33.7 ദശലക്ഷം ടണ്ണായി കുറയുമെന്നാണ്. യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഉല്‍പ്പാദനം വര്‍ധിച്ച കണക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
പ്രധാന കരിമ്പുല്‍പ്പാദന സംസ്ഥാനങ്ങളില്‍ മഴകുറഞ്ഞത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. കുറഞ്ഞ പഞ്ചസാര ഉല്‍പ്പാദനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മധുര നിര്‍മ്മാതാവിനെ കയറ്റുമതി ക്വാട്ടകള്‍ അനുവദിക്കുന്നതില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കും. ഇത് ആഗോള വിലയെത്തന്നെ ബാധിക്കും.
ഇന്ന് സാഹചര്യങ്ങള്‍ മാറിയതോടെ ഉയര്‍ന്ന നിരക്കിലാണ് പഞ്ചസാര വ്യാപാരം നടക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ മധുരത്തിന് പ്രിയമേറും. മധുര പലഹാരങ്ങള്‍ക്കടക്കം ചെലവേറുകയും ചെയ്യും. അതിനാല്‍ വിലകുറയുമെന്ന പ്രതീക്ഷ വേണ്ട.
എഥനോള്‍ ഉത്പാദനത്തിനുപയോഗിക്കുന്ന പഞ്ചസാര പരിഗണിക്കാതെയുള്ള ഉത്ദപാദനമാണ് 33 ലക്ഷം ദശലക്ഷം ടണ്‍ എന്നത്. 2022-23ല്‍ ഇത് 36.6 ദശലക്ഷം ടണ്ണായിരുന്നു: ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. നടപ്പു സീസണില്‍ 36.2 ദശലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദനം ഉണ്ടാകുമെന്ന് ഓഗസ്റ്റില്‍ അസോസിയേഷന്‍ പ്രവചിച്ചിരുന്നു.
എഥനോള്‍ ഉല്‍പ്പാദനത്തിനായി സുക്രോസ് നീക്കിവച്ച ശേഷം അറ്റ പഞ്ചസാര ഉല്‍പ്പാദനത്തിന് ട്രേഡ് ബോഡി ഒരു എസ്റ്റിമേറ്റ് ഇതുവരെ നല്‍കിയിട്ടില്ല.. എന്നാല്‍ ഉല്‍പ്പാദനം രാജ്യത്തിന്റെ വാര്‍ഷിക ഉപഭോഗമായ 27.85 ദശലക്ഷം ടണ്‍ കവിയുമെന്ന് പ്രസ്താവിച്ചു. വാര്‍ഷിക എഥനോള്‍ സംഭരണ വില സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ എഥനോളിനു എത്രമാത്രം പഞ്ചസാര നീക്കിവയ്ക്കണമെന്നത് കണക്കാക്കുകയുള്ളുവെന്ന് അസോസിയേഷന്‍ പറയുന്നു.
കഴിഞ്ഞ വിപണന വര്‍ഷത്തില്‍ പഞ്ചസാര മില്ലുകള്‍ എഥനോള്‍ ഉല്‍പാദനത്തിനായി 4.1 ദശലക്ഷം ടണ്‍ പഞ്ചസാര ഉപയോഗിച്ചു. സമാനമായ വിഹിതം ഈ വർഷം നീക്കിവച്ചാല്‍ പുതിയ സീസണിലെ ഉല്‍പ്പാദനം 29.6 ദശലക്ഷം ടണ്ണായി കുറയുമെന്ന് മുംബൈ ആസ്ഥാനമായുള്ള ആഗോള വ്യാപാര സ്ഥാപനത്തിലെ ഡീലര്‍ പറഞ്ഞു.
'മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും വരണ്ട കാലാവസ്ഥയുടെ ആഘാതം ഇപ്പോള്‍ വളരെ വ്യക്തമാണ്. കയറ്റുമതിക്ക് വേണ്ടത്ര മിച്ചം ഉണ്ടാകില്ല. സര്‍ക്കാര്‍ കയറ്റുമതി ക്വാട്ട അനുവദിക്കാന്‍ സാധ്യതയില്ല,' ഡീലര്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ ഇതുവരെ മഹാരാഷ്ട്രയിലും കർണാടകയിലും ലഭിക്കേണ്ടിയരുന്ന മഴയില്‍ യഥാക്രമം 72 ശതമാനവും 64 ശതമാനവും കുറവാണുണ്ടായിട്ടുള്ളത്. തെക്കു പടിഞ്ഞാറന്‍ മഴയും സാധാരണയേക്കാള്‍ കുറവായിരുന്നു.
ഈ സീസണില്‍ ഇന്ത്യ പഞ്ചസാര കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് മില്ലുകളെ നിരോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഓഗസ്റ്റില്‍ത്തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയുടെ അഭാവം കരിമ്പിന്റെ വിളവ് കുറച്ചതിനാല്‍ ഏഴ് വര്‍ഷത്തിനിടെ ആദ്യമായി കയറ്റുമതി നിര്‍ത്തി.
2021-22 സെപ്റ്റംബര്‍ 30-ന് അവസാനിച്ച അവസാന സീസണില്‍, 11.1 ദശലക്ഷം ടണ്‍ വില്‍ക്കാന്‍ അനുവദിച്ചതിന് ശേഷം, മില്ലുകള്‍ക്ക് 6.2 ദശലക്ഷം മെട്രിക് ടണ്‍ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. ഈ മാസം ആദ്യം ഇന്ത്യ പഞ്ചസാര കയറ്റുമതിക്കുള്ള നിയന്ത്രണം ഒക്ടോബറിനുശേഷവും നീട്ടിയിരുന്നു.