18 Oct 2024 12:58 PM GMT
Summary
- യൂറോപ്പ്, യുഎസ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സാധ്യത പരിശോധിക്കണം
- സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളും മില്ലറ്റിലുണ്ടെന്ന് വിശദീകരണം
- പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മില്ലറ്റുകള്‍ സഹായിക്കുന്നു
മില്ലറ്റിന് കയറ്റുമതി സാധ്യത കൂടുതലെന്ന് വിദഗ്ധര്‍. മില്ലറ്റിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും അന്താരാഷ്ട്ര മില്ലറ്റ് കോണ്‍ഫറന്‍സ്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് മേഖലകളിലേക്ക് മില്ലറ്റ് കയറ്റുമതി സാധ്യത മികച്ചതാണെന്ന് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു. യൂറോപ്പ്, യുഎസ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും കോണ്‍ഫറന്‍സില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഉല്‍പാദന തടസ്സങ്ങള്‍ പരിഹരിച്ച് മില്ലറ്റ് കൃഷി ആദായകരമാക്കേണ്ടതിന്റെ ആവശ്യകതയും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്തു. സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളും മില്ലറ്റില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കോണ്‍ഫറന്‍സില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. പോസിറ്റീവ് ഘടകങ്ങള്‍ തിരിച്ചറിയുകയും അവയെ കുറിച്ച് ആളുകളെ ബോധവാന്മാക്കുകയും ചെയ്യേണ്ട ബാധ്യതയുണ്ടെന്നും നാഷണല്‍ ടെക്നിക്കല്‍ ബോര്‍ഡ്ഓണ്‍ ന്യൂട്രീഷന്‍ അംഗം രാജ് ഭണ്ഡാരി വ്യക്തമാക്കി.
പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മില്ലറ്റുകള്‍ സഹായിക്കുമെന്നും ഉയര്‍ന്ന താപനില ചെറുക്കാന്‍ ഇവയ്ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.