image

1 Jan 2024 9:55 AM GMT

Agriculture and Allied Industries

ഗുജറാത്തിലെ ക്ഷീരമേഖല ഒരു ലക്ഷം കോടി കടന്നു

MyFin Desk

gujarats dairy sector has crossed one lakh crore
X

Summary

  • 36 ലക്ഷം കര്‍ഷകര്‍ക്ക് 200കോടി പ്രതിദിന വരുമാനം
  • 27 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ക്ഷീരമേഖല വളര്‍ന്നത് ഒന്‍പത് മടങ്ങ്


ഗുജറാത്തിലെ ക്ഷീരമേഖല ഒരു ലക്ഷം കോടി രൂപ കടന്നു. ഇന്ന് 36ലക്ഷം ക്ഷീര കര്‍ഷകര്‍ക്ക് ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പ്രതിദിനം 200 കോടി രൂപയാണ് നല്‍കുന്നത്. മൃഗസംരക്ഷണത്തില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചത് ജനങ്ങളുടെ സമൃദ്ധിക്ക് ഗണ്യമായ സംഭാവന നല്‍കുന്നതായും ഫെഡറേഷന്‍ അറിയിച്ചു.

ജനുവരി 10 മുതല്‍12വരെ ഗാന്ധിനഗറില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മൃഗസംരക്ഷണം എന്നിവയിലെ സംസ്ഥാനത്തിന്റെ വന്‍ വളര്‍ച്ച പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാരിന് വേദിയൊരുക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. പ്രകൃതി കൃഷിയുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയോജനത്തിലൂടെ സംസ്ഥാനത്തെ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മൃഗസംരക്ഷണ മേഖലകള്‍ ഗണ്യമായ വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഈ വളര്‍ച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ അവതരിപ്പിക്കും.

'ജിസിഎംഎംഎഫ് പാലും പാലുല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്ന ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട അമുല്‍ ബ്രാന്‍ഡ് ദശലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുടെ കഠിനാധ്വാനത്തിന്റെ തെളിവാണ്,' എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഗുജറാത്തില്‍ നിന്നുള്ള അമുലിന്റെ സംഘടിത ഡയറി സംഭരണം 27 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം ലിറ്ററില്‍ നിന്ന് 270 ലക്ഷം ലിറ്ററായി വളര്‍ന്നു. ഒമ്പത് മടങ്ങ് വളര്‍ച്ചയാണ് ഇവിടെ ഉണ്ടായത്. ഇത് സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥ വര്‍ഷങ്ങളായി കൈവരിച്ച കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നതായി ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ എസ് സോധി പറയുന്നു.

'ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള പാല്‍ ഉല്‍പ്പാദനം മൂന്നിരട്ടി വര്‍ധിച്ചതായി സങ്കല്‍പ്പിക്കുക, എന്നാല്‍ ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ ഒമ്പത് മടങ്ങ് വര്‍ധിച്ചു. ഗുജറാത്തിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്ക് ക്ഷീരകര്‍ഷകര്‍ക്കായി ഏകദേശം 160 കോടി രൂപ കൂട്ടിച്ചേര്‍ക്കപ്പെടുന്നു,' സോധി പറഞ്ഞു.

ക്ഷീരകര്‍ഷകര്‍ പറയുന്നത്, വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഈ മേഖലയെ ഉത്തേജിപ്പിക്കുന്നതിലും അഭിവൃദ്ധി വര്‍ധിപ്പിക്കുന്നതിലും കാര്യമായ പങ്കുവഹിച്ചു എന്നാണ്.

ഒന്നോ രണ്ടോ പശുക്കളുമായി ക്ഷീരവ്യവസായത്തിലേക്ക് എത്തിയ ഗ്രാമീണ കര്‍ഷകര്‍ പശുക്കളുടെ 30ഉം 40ഉം ആയി ഉയര്‍ത്തി. മാസം രണ്ടായിരം ലിറ്ററോ അതില്‍ കൂടുതലോ പാല്‍ നല്‍കുന്നവരാണ് കൂടുതല്‍ കര്‍ഷകരും. വരാനിരിക്കുന്ന വൈബ്രന്റ് ഉച്ചകോടി 2024 ന് ഗുജറാത്ത് തയ്യാറെടുക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ അതില്‍ പങ്കെടുക്കാനായി കാത്തിരിക്കുന്നുണ്ട്. കാരണം അതില്‍ നിന്നും അവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാനായി കഴിയുന്നു എന്നതാണ് കാരണം. ശാസ്ത്രീയ സമീപനവും നൂതന വിദ്യാഭ്യാസവും ബിസിനസ്സ് വിവേകവും കൃഷിക്കാര്‍ക്ക് ഇത്തരം മേളകളിലൂടെ ലഭിക്കുന്നു. അതുവഴി അവര്‍ ബിസിനസ് വിപുലീകരിക്കുന്നു.