image

26 Sep 2023 10:53 AM GMT

Agriculture and Allied Industries

എല്‍നിനോ: പ്രതിരോധശേഷിയുള്ള ഗോതമ്പ് ഇനങ്ങള്‍ക്കായി കേന്ദ്രം

MyFin Desk

elniño center for resistant wheat varieties
X

Summary

  • റാബി സീസണില്‍ 114 ദശലക്ഷം ഗോതമ്പുല്‍പ്പാദനം ആണ് ലക്ഷ്യമിടുന്നത്
  • ശീതകാലവിളകള്‍ക്കായി പ്രത്യേക തന്ത്രം അനിവാര്യം


റാബി സീസണിലെ ഗോതമ്പുകൃഷിയുടെ 60 ശതമാനവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ നടാന്‍ ലകഷ്യമിടുന്നതായി സര്‍ക്കാര്‍ അറിയിച്ചു. എല്‍നിനോയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുപ്പുത ദശലക്ഷം ഹെക്ടറിലെ ഗോതമ്പിന്റെ 60ശതമാനം കൃഷിയിടത്തിലാണ് ഇത് നടപ്പാക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ക്കിടയിലും 2023-24 റാബി സീസണില്‍ 114 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് ഗോതമ്പ് ഉല്‍പ്പാദനമാണ് ഗവണ്മെന്‍റ് ലക്ഷ്യമിടുന്നത്. മുന്‍ വർഷമിതേ കാലയളവിലെ ഉത്പാദനം 112 . 74 ദശലക്ഷം ടണ്ണായിരുന്നു. പ്രധാന റാബി (ശീതകാല) വിളയായ ഗോതമ്പ് ഒക്ടോബറില്‍ വിതച്ച് മാര്‍ച്ച് -ഏപ്രിലില്‍ വിളവെടുക്കുകയാണ് പതിവ്.

'കാലാവസ്ഥാ വ്യതിയാനത്തില്‍ ചില മാറ്റങ്ങളുണ്ട്, ഇത് കൃഷിയെ ബാധിക്കുന്നു. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തുകളാണ് ഞങ്ങളുടെ തന്ത്രം' റാബി (ശീതകാല) വിളകള്‍ വിതയ്ക്കുന്നതിനുള്ള തന്ത്രമൊരുക്കുന്നതിനു ചേർന്ന ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കൃഷി സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു.

2021-ല്‍ ഉഷ്ണ തരംഗത്തെ അഭിമുഖീകരിച്ച സര്‍ക്കാര്‍, 2022-ല്‍ 30 ദശലക്ഷം ഹെക്ടറിലെ മൊത്തം ഗോതമ്പ് ഏക്കറിന്റെ 47 ശതമാനത്തിലും ചൂട് പ്രതിരോധിക്കുന്ന ഗോതമ്പ് ഇനങ്ങള്‍ക്കായി കര്‍ഷകരെ പ്രോത്സാഹിപ്പിച്ചിരുന്നു.

''ഈ വര്‍ഷം ചൂട് സഹിക്കുന്ന ഗോതമ്പ് ഇനങ്ങളുടെ വിസ്തൃതി 60 ശതമാനമായി ഉയര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,'' അഹൂജ പറഞ്ഞു. ചൂടിനെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ള ഇനങ്ങള്‍ വളര്‍ത്താന്‍ കര്‍ഷകരെ പ്രേരിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥയെ പ്രതിരോധിക്കുന്ന എണ്ണൂറിലധികം വിത്തിനങ്ങള്‍ രാജ്യത്ത് ലഭ്യമാണ്. വിതയ്ക്കാന്‍ കഴിയുന്ന പ്രത്യേക പ്രദേശങ്ങളും ഇനങ്ങളും സംസ്ഥാനങ്ങള്‍ തിരിച്ചറിയുകയും തെരഞ്ഞെടുക്കുകയും വേണം. മഴ, താപനില, വ്യതിയാനം എന്നിവയുടെ പാറ്റേണ്‍ മാറിക്കൊണ്ടിരിക്കുകയാണെങ്കില്‍, അത് കാര്‍ഷിക മേഖലയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

10 വര്‍ഷത്തെ ശരാശരിയെ അപേക്ഷിച്ച് ബീഹാര്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക എന്നിവിടങ്ങളിലെ ജലസംഭരണികളില്‍ കടുത്ത ജലക്ഷാമമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിസര്‍വോയര്‍ ലെവലും ഭൂഗര്‍ഭ വിഭവങ്ങളും കണക്കിലെടുത്തുവേണം സ്ഥാന സര്‍ക്കാരുകള്‍ റാബി സീസണ്‍ ആസൂത്രണം ചെയ്യാനെന്ന് അഹൂജ പറഞ്ഞു. 450 വില്ലേജുകള്‍ക്കായി അടിയന്തര പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സെക്രട്ടറി അറിയിച്ചു.