1 Nov 2023 10:15 AM
Summary
- 51 ഇനം കീടങ്ങള്‍ക്കും, പുല്‍ച്ചാടികള്‍ക്കുമായി 45 വ്യത്യസ്ത കീടനാശിനികളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
മുളക് കര്‍ഷകര്‍ക്കായി കീട നിയന്ത്രണ ഉല്‍പ്പന്നം പുറത്തിറക്കി ഗോദ്റെജ് അഗ്രോവെറ്റ് ലിമിറ്റഡ് (ജിഎവിഎല്‍). ജാപ്പനീസ് സ്ഥാപനമായ നിസാന്‍ കെമിക്കല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് റാഷിന്‍ബാന്‍ എന്ന നൂതന കീട നിയന്ത്രണ ഉല്‍പ്പന്നം കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
40 മുതല്‍ 60 ലദിവസം വരെ വിളയുടെ പൂവിടല്‍ കാലഘട്ടമാണ്. ഇക്കാലയളവില്‍ വിളയെ ഏറ്റവും കൂടുതല്‍ ആക്രമിക്കുന്ന ഇലപ്പേനുകള്‍, കാശ്, കാറ്റര്‍പില്ലറുകള്‍ എന്നീ മൂന്ന് കീടങ്ങള്‍ക്കെതിരെയാണ് ഉല്‍പ്പന്നം പ്രവര്‍ത്തിക്കുന്നതെന്ന് ഗോദ്റെജ് അഗ്രോവെറ്റ് സിഇഒ എന്‍കെ രാജവേലു പറഞ്ഞു.
മുളകിന്റെ അഗ്രോ-കെമിക്കല്‍ വിപണിയുടെ മൂല്യം ഏതാണ്ട് 5000 കോടി രൂപയാണ്. മുളകിനെ ആക്രമിക്കുന്ന പ്രധാനപ്പെട്ട മൂന്ന് കീടങ്ങള്‍ക്കെതിരെയുള്ള കീടനാശിനികളുടെ വിപണിമാത്രം 1500 കോടി രൂപയോളം വരും. അടുത്ത മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ 10 ശതമാനം വിപണി വിഹിതമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറഞ്ഞു.
മുളക് വിതച്ചത് ഉല്‍പന്നത്തിന് കൂടുതല്‍ ഈ ഉത്പന്നത്തെ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കുമെന്നും രാജവേലു വ്യക്തമാക്കി. ഏക്കറിന് 400 ഒരു ഡോസിന് 2900 രൂപയാണ് വില. ആഗോള ഉല്‍പാദനത്തിന്റെ 36 ശതമാനം വരുന്ന ഇന്ത്യന്‍ മുളക് കര്‍ഷകര്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ തോതിലുള്ള വെല്ലുവിളി നേരിടുന്നു. മുളക് വിളയുടെ 80 ശതമാനവും ശൈശവത്തില്‍ തന്നെ കീടങ്ങള്‍ ( ഇലപ്പേനുകള്‍, ലെപ്‌സ്, ഹോപ്പര്‍, കാശ്) കാരണം കേടുവന്നു പോകുന്ന സാഹചര്യമാണ്.
51 ഇനം കീടങ്ങള്‍ക്കും, പുല്‍ച്ചാടികള്‍ക്കുമായി 45 വ്യത്യസ്ത കീടനാശിനികളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. 'നിലവില്‍ ഉപയോഗിച്ച് വരുന്ന ഉല്‍പ്പന്നങ്ങളായ ഹനബി, ഗ്രാസിയ എന്നിവയ്ക്കൊപ്പം, പോര്‍ട്ട്ഫോളിയോയില്‍ റാഷിന്‍ബാന്‍ ചേര്‍ക്കുന്നത് മുളക് വിളയുടെ മുഴുവന്‍ മൂല്യ ശൃംഖലയും സേവിക്കാന്‍ ഞങ്ങളെ പ്രാപ്തമാക്കും, '' എന്‍കെ രാജവേലു പറഞ്ഞു. കമ്പനി നിലവില്‍ ജപ്പാനില്‍ നിന്ന് ഉല്‍പ്പന്നം മൊത്തമായി ഇറക്കുമതി ചെയ്ത് ഇവിടെ പാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. . രാജ്യത്ത് ഉല്‍പ്പന്നത്തിന് പ്രത്യേക അവകാശമുണ്ട്.