5 Jan 2024 1:17 PM GMT
Summary
- ഓഹരിയൊന്നിന് 300 രൂപ നിരക്കിൽ പത്തു ലക്ഷം ഓഹരികള്‍ തിരികെ വാങ്ങും
- കമ്പനി നടത്തുന്ന ആദ്യത്തെ ബൈബാക്ക് പ്രഖ്യാപനമാണ് ഇത്
- സെന്‍ട്രം ക്യാപിറ്റല്‍ ലിമിറ്റഡാണ് ലീഡ് മാനേജർ
ഓഹരിയൊന്നിന് 300 രൂപ നിരക്കിൽ പത്തു ലക്ഷം ഓഹരികള്‍ തിരികെ വാങ്ങാന്‍ ബോര്‍ഡ് അനുമതി നല്‍കിയതായി ധംപൂര്‍ ഷുഗര്‍ മില്‍സ് അറിയിച്ചു.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം ഓഹരികളുടെ 1.50 ശതമാനമാണിത്. ഇത് ഏകദേശം 30 കോടി രൂപയോളം വരുമെന്ന് കമ്പനി വ്യക്തമാക്കി. ബൈ ബാക്കിനുള്ള റെക്കോർഡ് തിയതി ജനുവരി ഏഴാണ്.
സെന്‍ട്രം ക്യാപിറ്റല്‍ ലിമിറ്റഡാണ് ലീഡ് മാനേജർ.
കമ്പനി നടത്തുന്ന ആദ്യത്തെ ബൈബാക്ക് പ്രഖ്യാപനമാണ് ഇത്. ബൈബാക്ക് ടെൻഡർ ഓഫർ വഴിയോ ഓപ്പൺ മാർക്കറ്റ് വഴിയോ ചെയ്യാം.
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ധംപൂർ ഷുഗർ പഞ്ചസാരയും മൊളാസസും നിർമ്മിക്കുന്നു., കമ്പനി ഓഹരിയുടെ വിപണി മൂലധനം 2,000 കോടി രൂപയോടടുക്കുകയാണ്.
എഥനോൾ നിർമ്മാണത്തിന് കരിമ്പ് നീര് ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള സർക്കാർ തീരുമാനം പിൻവലിച്ചതിനെത്തുടർന്ന് അടുത്തിടെ പഞ്ചസാര കമ്പനികൾക്ക് കുറച്ച് ആശ്വാസം ലഭിച്ചിരുന്നു.
എങ്കിലും, എഥനോളിനായി പഞ്ചസാരയും ബി-ഹെവിയും 17 ലക്ഷം ടണ്ണായി മാറ്റുന്നതിന് സർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഇന്ന് ധംപൂർ ഷുഗറിന്റെ ഓഹരികൾ 0.6 ശതമാനം താഴ്ന്ന് 270 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. .