image

6 July 2024 8:52 AM GMT

Agriculture and Allied Industries

തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്

MyFin Desk

The tea plantations are undisturbed
X

Summary

  • മെയ് മാസത്തില്‍ തേയില ഉല്‍പ്പാദനം കുറഞ്ഞത് 30 ശതമാനത്തിലധികം
  • ആസാമില്‍ ഉല്‍പ്പാദനം ഇടിഞ്ഞത് 26 ശതമാനം
  • കാലാവസ്ഥാ വ്യതിയാനമാണ് ഉല്‍പ്പാദനം കുറയാന്‍ കാരണം


മെയ് മാസത്തില്‍ ഇന്ത്യയുടെ തേയില ഉല്‍പ്പാദനം ഒരു വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലധികം ഇടിഞ്ഞ് 90.92 ദശലക്ഷം കിലോഗ്രാം ആയി കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. അമിത ചൂടും ചെറിയ മഴയും മൂലം ഉല്‍പ്പാദനം കുറഞ്ഞതെന്ന് ടീ ബോര്‍ഡ് പറഞ്ഞു.

രാജ്യത്തിന്റെ ഉല്‍പ്പാദനത്തിന്റെ പകുതിയിലേറെ വരുന്ന ആസാമിലെ ഉല്‍പ്പാദനം 26 ശതമാനത്തിലേറെ ഇടിഞ്ഞ് 49.84 ദശലക്ഷം കിലോഗ്രാമിലെത്തി.

സിടിസി ഗ്രേഡ് ചായയുടെ കയറ്റുമതി പ്രധാനമായും ഈജിപ്തിലേക്കും യുണൈറ്റഡ് കിംഗ്ഡത്തിലേക്കുമായിരുന്നു. യാഥാസ്ഥിതിക ഇനം ഇറാഖ്, ഇറാന്‍, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചു.

കാലാവസ്ഥാ വ്യതിയാനം തേയിലത്തോട്ടങ്ങളെ ബാധിക്കുന്നതായി മുന്‍പും വാര്‍ത്തയുണ്ടായിരുന്നു. കൂടാതെ വര്‍ധിച്ചു വരുന്ന ഉല്‍പ്പാദന ചെലവ് തോട്ടമുടമകളെ കൃഷി അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ നിരവധി തോട്ടങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.

തേയില ഇന്ത്യയിലെ ഒരു പ്രധാന തോട്ടം വ്യവസായമായിട്ടും തേയിലത്തോട്ടങ്ങള്‍ ഇന്ന് പരിതാപകരമായ അവസ്ഥയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. മോശം വേതന ഘടന, ദുര്‍ബലമായ യൂണിയനുകള്‍, ക്ഷേമ സൗകര്യങ്ങളുടെ കുറവ് എന്നിവ തൊഴിലാളികളെ ബാധിക്കുന്നു.

സംഘടിത ഉല്‍പ്പാദന മേഖലയിലെ ഏറ്റവും പഴക്കമുള്ള ഒന്നാണ് തേയിലത്തോട്ടങ്ങള്‍. ഈ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവെന്ന സ്ഥാനവും ഇതിനുതന്നെയാണ്. അസം, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് പ്രധാനമായും തേയില ഉത്പാദിപ്പിക്കുന്നത്. തേയിലത്തോട്ടങ്ങളിലോ വ്യവസായത്തിലോ സ്ഥിരം തൊഴിലാളികളുടെ ആകെ എണ്ണം 10 ലക്ഷത്തിലധികം വരും. താല്‍ക്കാലികവും മറ്റ് വിഭാഗത്തിലുള്ളതുമായ തൊഴിലാളികളുടെ എണ്ണം ഏകദേശം 6 ലക്ഷമാണ്. ഇവിടെ ഉല്‍പ്പാദനം ഇടിയുകയും കൂടിചെയ്യുമ്പോള്‍ അത് തൊഴിലാളികളുടെ വരുമാനത്തെയും നേരിട്ട് ബാധിക്കുന്നു.