image

1 Dec 2023 6:16 AM GMT

Agriculture and Allied Industries

കാർഷിക മേഖലയ്ക്ക് വായ്പയിൽ മുൻ‌തൂക്കം; ഒക്ടോബറിൽ വർധിച്ചത് 17.5%

MyFin Bureau

Agriculture sector leads credit, up 17.5% in October web Agriculture sector leads credit, up 17.5% in October fb
X

Summary

  • ആർബിഐ-യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
  • വ്യക്തിഗത വായ്പ 18 ശതമാനമായി കുറഞ്ഞു
  • വ്യവസായത്തിനുള്ള ക്രെഡിറ്റ് 5.4 ശതമാനം മാത്രമാണ് വർദ്ധിച്ചത്


മുംബൈ: രാജ്യത്തെ കാർഷിക, അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള വായ്പാ വളർച്ച മുൻ വർഷം ഒക്ടോബറിലെ 13.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഒക്ടോബറിൽ 17.5 ശതമാനമായി മെച്ചപ്പെട്ടു.

രാജ്യത്തെ തിരഞ്ഞെടുത്ത 41 ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ നിന്ന് ശേഖരിച്ച 2023 ഒക്‌ടോബർ മാസത്തെ ബാങ്ക് ക്രെഡിറ്റിന്റെ മേഖലാ വിന്യാസത്തെക്കുറിച്ചുള്ള ഡാറ്റ റിലീസിന്റെ ഭാഗമായി ആർബിഐ-യാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്തെ എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും വിന്യസിച്ചിട്ടുള്ള മൊത്തം ഭക്ഷ്യേതര വായ്പയുടെ 95 ശതമാനവും ഈ ബാങ്കുകളാണ് നല്കിപ്പോരുന്നത്.

വാർഷികാടിസ്ഥാനത്തിൽ, ഭക്ഷ്യേതര മേഖലക്കുള്ള ബാങ്ക് വായ്പ 2023 ഒക്ടോബറിൽ 15.3 ശതമാനം വളർച്ച രേഖപ്പെടുത്തി; ഒരു വർഷം മുമ്പ് ഇത് 18.3 ശതമാനമായിരുന്നു.

എന്നാൽ, 2023 ഒക്ടോബറിൽ വ്യവസായത്തിനുള്ള ക്രെഡിറ്റ് 5.4 ശതമാനം മാത്രമാണ് വർദ്ധിച്ചത്; 2022 ഒക്ടോബറിൽ 13.5 ശതമാനം വളർച്ചയുടെ താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചുരുങ്ങി എന്ന് മനസ്സിലാക്കാം.

അതുപോലെ തന്നെ വ്യക്തിഗത വായ്പകളുടെ വളർച്ച ഒരു വർഷം മുമ്പുള്ള 20.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഒക്ടോബറിൽ 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

സേവന മേഖലക്കുള്ള വായ്പാ വളർച്ചയും ഒരു വർഷം മുൻപുള്ള 22.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 20.1 ശതമാനമായി കുറഞ്ഞു, 'നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളാണ് (എൻബിഎഫ്‌സി) ഈ മേഖലയിൽ പ്രധാനമായും സംഭാവന നൽകിയത്.