image

22 July 2024 3:27 AM GMT

Agriculture and Allied Industries

ആപ്പിള്‍ ഇറക്കുമതി; 100 ശതമാനം നികുതി ചുമത്തണമെന്ന് കര്‍ഷകര്‍

MyFin Desk

apple should avoid corporatization of the industry
X

Summary

  • കശ്മീരില്‍ നടന്ന ആപ്പിള്‍ കര്‍ഷകരുടെ ദേശീയ കണ്‍വെന്‍ഷനിലാണ് ആവശ്യം ഉന്നയിക്കപ്പെട്ടത്
  • എന്നാല്‍ തെരഞ്ഞെടുപ്പ് കാരണം അന്ന് ഒരു ഹ്രസ്വ അവലോകനമാണ് അവതരിപ്പിച്ചത്


'പ്രാദേശിക കര്‍ഷകരെ രക്ഷിക്കാന്‍' ആപ്പിള്‍ ഫാര്‍മേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്എഫ്‌ഐ) ആപ്പിള്‍ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ടു.

കുല്‍ഗാം ജില്ലയിലെ ആപ്പിള്‍ കര്‍ഷകരുടെ ദേശീയ കണ്‍വെന്‍ഷനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സിപിഐ എം നേതാവ് എം വൈ തരിഗാമി, ആപ്പിള്‍ വ്യവസായത്തിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പ്രാദേശിക കര്‍ഷകരെ രക്ഷിക്കാന്‍ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തണമെന്നും പറഞ്ഞു.

ചില്ലറ വില്‍പ്പന വിലയുടെ 50 ശതമാനം മിനിമം സംഭരണ വിലയായി നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കിയതായി തരിഗാമി പറഞ്ഞു. വ്യാജ കീടനാശിനികളും രാസവളങ്ങളും പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, പൊതുമേഖലയിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന് എഎഫ്എഫ്‌ഐ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നിയന്ത്രിത അന്തരീക്ഷ സ്റ്റോറുകള്‍ (സിഎഎസ്) നിര്‍മ്മിക്കുന്നതിന് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വാണിജ്യ വാടകയ്ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി നല്‍കുന്നതിനാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് സബ്സിഡി നിരക്കില്‍ സംഭരണ സൗകര്യങ്ങള്‍ നല്‍കണമെന്നും ആവശ്യമുയര്‍ന്നു.

ഇറക്കുമതി തീരുവ 70 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കരാര്‍ ഒപ്പിട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എഎഫ്എഫ്‌ഐ ദേശീയ കോഓര്‍ഡിനേറ്റര്‍ രാകേഷ് സിംഹ വിമര്‍ശിച്ചു.

കര്‍ഷക നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുഖേന പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും നിവേദനം നല്‍കും.