23 July 2024 7:59 AM GMT
Summary
- രാസവളങ്ങളുടെയും കീടനാശിനികളുടെയും ആശ്രിതത്വം കുറയ്ക്കുന്നതിന് ശ്രമം
- പച്ചക്കറി ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി
2025 സാമ്പത്തിക വര്‍ഷത്തില്‍ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം കര്‍ഷകരെ പ്രകൃതിദത്ത കൃഷിരീതിയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് അവതരണത്തില്‍, സുസ്ഥിരമായ രീതികള്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങളെ ഇവിടെ ധനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു.
സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രാസവളങ്ങളുടെയും കീടനാശിനികളുടെയും ആശ്രിതത്വം കുറയ്ക്കുന്നതിനും പ്രകൃതി കൃഷിയിലേക്കുള്ള മാറ്റം ലക്ഷ്യമിടുന്നു.
പ്രകൃതി കൃഷി മണ്ണിന്റെ ആരോഗ്യവും ജൈവവൈവിധ്യവും വര്‍ധിപ്പിക്കുകയും കര്‍ഷകര്‍ക്ക് കൃഷിച്ചെലവ് കുറയ്ക്കുകയും അതുവഴി അവരുടെ ലാഭക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വലിയ തോതിലുള്ള പച്ചക്കറി ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയും സീതാരാമന്‍ പ്രഖ്യാപിച്ചു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും രാജ്യത്തുടനീളം സ്ഥിരമായ പച്ചക്കറി വിതരണം ഉറപ്പാക്കുന്നതിനുമായി ഈ ക്ലസ്റ്ററുകള്‍ തന്ത്രപരമായി സ്ഥാപിക്കും.
ഉയര്‍ന്ന വിളവ് നല്‍കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ പുതിയ 109 ഇനങ്ങള്‍ കര്‍ഷകര്‍ക്ക് പുറത്തിറക്കും. കൂടാതെ, എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനം, സംഭരണം, വിപണനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 10,000 ആവശ്യാധിഷ്ഠിത ബയോ ഇന്‍പുട്ട് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
സ്വര്‍ണത്തിനും വെള്ളിക്കും വിലകുറയും. ഇറക്കുമതി നികുതി ആറ് ശതമാനമായി കുറച്ച സാഹചര്യത്തിലാണ് ഇത്. നിലവില്‍ 10 ശതമാനമാണ് സ്വര്‍ണത്തിന്റെ നികുതി. കള്ളക്കടത്ത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. എന്നാല്‍ മറ്റ് നികുതികള്‍ സ്വര്‍ണത്തിലുണ്ട്.
ഒരു കോടി വീടുകള്‍ക്ക്കൂടി സോളാര്‍ പദ്ധതി (സൂര്യഘര്‍ മുഫ്ത് ബിജിലി യോജന )ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രസംസഗത്തില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
ഗയയിലെ ക്ഷേത്രങ്ങളുടെ വികസനം, ഒഡീഷയിലെ വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനുള്ള സഹായം ഝധനമന്ത്രി പ്രഖ്യാപിച്ചു.