27 Feb 2023 6:01 AM GMT
കര്‍ഷകര്‍ക്ക് വര്‍ഷം നല്‍കി വരുന്ന തുകയുടെ 13-ാം ഗഡു ഇന്ന് ബാങ്കുകളില്‍ എത്തും. പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന ധനസാഹയമായി 16,800 കോടി രൂപയാണ് ഇന്ന് ബാങ്കുകളില്‍ എത്തുക. ഒരോ നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതം വര്‍ഷം 6,000 രൂപ നേരിട്ട് അക്കൗണ്ടിലെത്തുന്ന പദ്ധതിയാണ് ഇത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് സഹായമെന്ന നിലിയിലാണ് ഈ ധനസഹായ പദ്ധതി 2019 ല്‍ തുടങ്ങിയത്. വിതരണോദ്ഘാടനം ഇന്ന് പ്രധാന മന്ത്രി നിര്‍വഹിക്കും. ഇതിനകം 12 ഗഡുക്കളാണ് നല്‍കിയിട്ടുള്ളത്. ഇങ്ങനെ 24,000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്.