9 Jun 2023 11:25 AM GMT
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ നടപടികള്‍
MyFin Desk
Summary
- കൂടുതല്‍ സംഘങ്ങളെ വളം കച്ചവടത്തിലേക്ക് എത്തിക്കും
- ജൈവവളം വിതരണ മേഖലയിലും പിഎസിഎസിനെ ബന്ധിപ്പിക്കുന്നു
- കാര്‍ഷികമേഖലയില്‍ ഡ്രോണിന്റെ ഉപയോഗത്തിനും സംഘങ്ങളെ പ്രാപ്തരാക്കും
പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളെ (പിഎസിഎസ്) ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ അഞ്ച് തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്.
ഒരു പ്രാഥമിക അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റി എന്നത് (പിഎസിഎസ്) ഒരു അടിസ്ഥാന യൂണിറ്റും നിലവില്‍ രാജ്യത്തെ ഏറ്റവും ചെറിയ വായ്പ നല്‍കുന്ന സ്ഥാപനവുമാണ്.
ഇന്ത്യയില്‍ ഇന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍ (പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍) ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മേഖലയിലെ സാധ്യതകള്‍ പരിഗണിച്ച ശേഷം വളം കച്ചവടത്തിലെ റീട്ടെയ്‌ലര്‍മാരായി പ്രവര്‍ത്തിക്കാത്ത സംഘങ്ങളെ ആ രംഗത്തേക്ക് എത്തിക്കും. ഇതിനായി പ്രത്യേക പ്രോത്സാഹനം നല്‍കുന്നതാണ്.
ഇപ്പോള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളായി (പിഎംകെഎസ്‌കെ) പ്രവര്‍ത്തിക്കാത്ത സംഘങ്ങളെ അതിന്റെ പരിധിയില്‍ എത്തിക്കാനുള്ള നടപടിയും സ്വീകരിക്കുന്നതാണ്.
അടുത്തത് ജൈവ വളം വിതരണ മേഖലയാണ്. ഈ രംഗവുമായി സംഘങ്ങളെ ബന്ധിപ്പിക്കും. പ്രത്യേകിച്ച് പുളിപ്പിച്ച ജൈവ വളം, അല്ലെങ്കില്‍ ഫോസ്‌ഫേറ്റ് സമ്പുഷ്ടമായ ജൈവ വളം ഇവെയെല്ലാം പിഎസിഎസിന്റെ പരിധിയില്‍ കൊണ്ടുവരും.
രാസവളങ്ങളോ കീടനാശിനികളോ തളിക്കുന്നതിനായുള്ള ഡ്രോണ്‍ സംരംഭകരായും സംഘങ്ങളെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ഇന്ന്് വസ്തുവിന്റെ സര്‍വേയ്ക്കും ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. ഈ മേഖലയിലെ സാധ്യതകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
അഞ്ചാമതായി രാസവള വകുപ്പിന്റെ മാര്‍ക്കറ്റ് ഡെവലപ്മെന്റ് അസിസ്റ്റന്‍സ് (എംഡിഎ) പദ്ധതി പ്രകാരം ചില ഉല്‍പ്പന്നം വില്‍ക്കുന്നതിനുള്ള സൗകര്യവും വളം കമ്പനികള്‍ ഒരുക്കും. ചെറുകിട ജൈവ-ഓര്‍ഗാനിക് കൃഷിക്കാരുടെ ഉല്‍പ്പന്നമായിരിക്കും ഈ രീതിയില്‍ വില്‍ക്കപ്പെടുക.
ഈ ജൈവ-ഓര്‍ഗാനിക് വളങ്ങളുടെ വിതരണ, വിപണന ശൃംഖലയില്‍ പിഎസിഎസും പ്രവര്‍ത്തിക്കും. ഇവരെ മൊത്തക്കച്ചടക്കാരയും ചില്ലറ വില്‍പ്പനക്കാരായും വിപണന ശൃംഖലയില്‍ ഉല്‍പ്പെടുത്തും.
ന്യൂഡെല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രി അമിത് ഷായും രാസവളം മന്ത്രി മന്‍സുഖ് മാണ്ഡവ്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇരു മന്ത്രാലയങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സഹകരണശംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്ത നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. പുതിയ പെട്രോള്‍/ഡീസല്‍ ഡീലര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിലും പിഎസിഎസിന് മുന്‍ഗണന നല്‍കാനും മുന്‍പ് സഹകരണ മന്ത്രാലയം തീരുമാനമെടുത്തിരുന്നു.
സഹകരണ സംഘങ്ങള്‍ക്ക് എല്‍പിജി വിതരണത്തിനുള്ള അനുമതിയും ലഭിക്കും.
അതിനുള്ള പിഎസിഎസിന്റെ യോഗ്യത മന്ത്രാലയം അംഗീകരിച്ചിരുന്നു. അന്ന് സഹകരണ - രാസവളം വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്.ഈ തീരുമാനമനുസരിച്ച് പിഎസിഎസിന് അവരുടെ ബള്‍ക്ക് കണ്‍സ്യൂമര്‍ പമ്പുകള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളാക്കി മാറ്റുന്നതിന് ഒറ്റത്തവണ ഓപ്ഷന്‍ നല്‍കും.
അന്ന് പഞ്ചസാര സഹകരണ മില്ലുകള്‍ക്ക് എത്തനോള്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാമിന് കീഴില്‍ എത്തനോള്‍ വില്‍ക്കുന്നതിന് മുന്‍ഗണന നല്‍കാനും തീരുമാനിച്ചിരുന്നു. കൂടാതെ പിഎസിഎസിന് പോലും സ്വന്തമായി റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാനും ഏപ്രില്‍ മാസത്തില്‍ തീരുമാനിച്ചിരുന്നു.