image

1 Feb 2023 8:14 AM GMT

Agriculture and Allied Industries

ബജറ്റ് 2023-24: അഗ്രിസ്റ്റാർട്ടപ്പുകളിൽ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കും

Mohan Kakanadan

union budget agriculture
X

Summary

  • 10 ദശലക്ഷം കർഷകർക്ക് പരമ്പരാഗത കൃഷി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനം
  • ഇതര രാസവളങ്ങൾ ഉപയോഗിക്കുന്നതിന് പിഎം പ്രണാമം ആരംഭിക്കും


ഡൽഹി: ഏഴു പ്രധാന മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റിൽ കാർഷിക മേഖലയ്ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. കൂടാതെ അഗ്രി സ്റ്റാർട്ട് അപ്പുകളിൽ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ഉൾപെടുത്തിയിട്ടുണ്ട്.

10 ദശലക്ഷം കർഷകർക്ക് പരമ്പരാഗത കൃഷി ചെയ്യുന്നതിന് ആവശ്യമായ പ്രോത്സാഹനം നൽകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കാർഷിക മേഖലക്കും സ്റ്റാർട്ട് അപ്പുകൾക്കും പിന്തുണ നൽകുന്നതിനും, പ്രവേശനം മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ നല്കുന്നതിനുമായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്‌ട്രെച്ചർ നിർമിക്കും.

ഇതര രാസവളങ്ങൾ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി പിഎം പ്രണാമം ആരംഭിക്കും.

വായ്പാ സൗകര്യങ്ങൾ നൽകിയും, ഗുണമേന്മയുള്ള അസംസൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളെ പ്രോത്സാഹിപ്പിച്ചും, ഡിജിറ്റൽ ഇൻഫ്രാ സ്‌ട്രെച്ചർ മേഖലയിൽ നിക്ഷേപം നടത്തിയും, യുവ ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മതിയായ പരിശീലനം നൽകിയും കാർഷിക മേഖലയിലെ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കും.

വികേന്ദ്രീകരണ സഭരണത്തിലേക്കുള്ള മാറ്റം പാഴാക്കൽ കുറക്കുന്നതിനും, സംഭരണ കാലാവധി വർധിപ്പിക്കുന്നതിനും സഹായിക്കും.