image

8 Feb 2022 2:16 AM GMT

IPO

അരങ്ങേറ്റം നഷ്ടത്തിലെങ്കിലും മൂല്യം തിരിച്ചു പിടിച്ചു അദനി വില്‍മര്‍

MyFin Desk

അരങ്ങേറ്റം നഷ്ടത്തിലെങ്കിലും മൂല്യം തിരിച്ചു പിടിച്ചു അദനി വില്‍മര്‍
X

Summary

ഡെല്‍ഹി: നഷ്ടത്തോടെ ഇന്ന് വിപണിയില്‍ അരങ്ങേറ്റം കുറിച്ച അദനി വില്‍മര്‍ നേട്ടം തിരിച്ച് പിടിച്ചു. ഓഹരി വിലയായ 230 രൂപയ്ക്കെതിരെ എട്ട് ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1.00 മണിക്ക് ഓഹരി വില 265.60 രൂപയിലെത്തിയിട്ടുണ്ട്. ബി എസ് ഇയില്‍ 3.91 ശതമാനം താഴ്ചയിൽ 221 രൂപയിലാണ് ഓഹരി വിപണിയില്‍ അദനി വില്‍മര്‍ പ്രാരംഭം കുറിച്ചത്. സമാനമായി, എന്‍ എസ് ഇയില്‍ ഇത് 1.30 ശതമാനം ഇടിഞ്ഞ് 227 രൂപയില്‍ ലിസ്റ്റ് ചെയ്തു. എന്നാല്‍, ഓഹരികള്‍ വീണ്ടും കുതിച്ച് […]


ഡെല്‍ഹി: നഷ്ടത്തോടെ ഇന്ന് വിപണിയില്‍ അരങ്ങേറ്റം കുറിച്ച അദനി വില്‍മര്‍ നേട്ടം തിരിച്ച് പിടിച്ചു. ഓഹരി വിലയായ 230 രൂപയ്ക്കെതിരെ എട്ട് ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1.00 മണിക്ക് ഓഹരി വില 265.60 രൂപയിലെത്തിയിട്ടുണ്ട്.

ബി എസ് ഇയില്‍ 3.91 ശതമാനം താഴ്ചയിൽ 221 രൂപയിലാണ് ഓഹരി വിപണിയില്‍ അദനി വില്‍മര്‍ പ്രാരംഭം കുറിച്ചത്.

സമാനമായി, എന്‍ എസ് ഇയില്‍ ഇത് 1.30 ശതമാനം ഇടിഞ്ഞ് 227 രൂപയില്‍ ലിസ്റ്റ് ചെയ്തു. എന്നാല്‍, ഓഹരികള്‍ വീണ്ടും കുതിച്ച് ഇപ്പോൾ 265.60 ത്തിലെത്തിയിട്ടുണ്ട്.

ബിഎസ്ഇയില്‍ കമ്പനിക്ക് 31,770.64 കോടി രൂപയുടെ വിപണി മൂല്യം ലഭിച്ചു.

അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ അദാനി വില്‍മര്‍, ജനുവരി 27 ന് പ്രാരംഭ ഓഹരി വില്‍പ്പനയില്‍ (ഐ പി ഒ) അത് 17 തവണ കൂടുതൽ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഐ പി ഒയ്ക്ക് ഓഹരി വില 218-230 രൂപയായിരുന്നു.

1999-ലാണ് ഈ സംയുക്ത സംരംഭം നിലവില്‍ വന്നത്. ഭക്ഷ്യ എണ്ണ, മാവ്, അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര എന്നിവയുള്‍പ്പെടെ മിക്ക അവശ്യ- അടുക്കള ചരക്കുകളും വാഗ്ദാനം ചെയ്യുന്ന ഒരു എഫ് എം സി ജി ഫുഡ് കമ്പനിയാണ് അദാനി വില്‍മര്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യ എണ്ണ, ഭക്ഷണം, എഫ് എം സി ജി എന്നിവയുടെ വില്‍പ്പനയുടെ 73 ശതമാനവും ഈ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങളാണ്.