image

11 Oct 2022 5:57 AM GMT

Automobile

ഒറ്റച്ചാര്‍ജ്ജില്‍ 143 കിമീ കിടിലന്‍ റൈഡ്: ഹീറോയുടെ വീഡ 'കലക്കും'

MyFin Desk

ഒറ്റച്ചാര്‍ജ്ജില്‍ 143 കിമീ കിടിലന്‍ റൈഡ്: ഹീറോയുടെ വീഡ കലക്കും
X

Summary

രാജ്യത്തെ ടൂ വീലര്‍ വിപണിയിലെ രാജാവായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ സമൂഹ മാധ്യമങ്ങളിലടക്കം തരംഗമാകുന്നു. അടുത്തിടെയാണ് വീഡ എന്ന പേരിലുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കിയത്. ഇതിന് വി വണ്‍ പ്ലസ്, വി വണ്‍ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്. ഒറ്റ ചാര്‍ജില്‍ 143 കിലോമീറ്റര്‍ റേഞ്ചുള്ള വി വണ്‍ എന്ന മോഡലിന് 1.45 ലക്ഷം രൂപയും 165 കിലോമീറ്റര്‍ റേഞ്ചുള്ള മോഡലിന് 1.59 ലക്ഷം രൂപയുമാണ് വില. സ്വാപ്പബിള്‍ ബാറ്ററിയാണ് സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും […]


രാജ്യത്തെ ടൂ വീലര്‍ വിപണിയിലെ രാജാവായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ സമൂഹ മാധ്യമങ്ങളിലടക്കം തരംഗമാകുന്നു. അടുത്തിടെയാണ് വീഡ എന്ന പേരിലുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കിയത്. ഇതിന് വി വണ്‍ പ്ലസ്, വി വണ്‍ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

ഒറ്റ ചാര്‍ജില്‍ 143 കിലോമീറ്റര്‍ റേഞ്ചുള്ള വി വണ്‍ എന്ന മോഡലിന് 1.45 ലക്ഷം രൂപയും 165 കിലോമീറ്റര്‍ റേഞ്ചുള്ള മോഡലിന് 1.59 ലക്ഷം രൂപയുമാണ് വില. സ്വാപ്പബിള്‍ ബാറ്ററിയാണ് സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവ ഹീറോ തന്നെ വികസിപ്പിച്ചതാണെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റുകള്‍, വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ക്രൂസ് കണ്‍ട്രോള്‍, റൈഡിങ് മോഡുകള്‍, കീലെസ് കണ്‍ട്രോളുകള്‍, എസ്ഒഎസ് അലേര്‍ട്ട്, ഫോളോ മീ ഹോം ഹെഡ്ലാംപ് എന്നിവ വി വണിലുണ്ട്. ആപ്പ് കണക്ട് ചെയ്യാനുള്ള സൗകര്യവും സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്.

വി വണ്‍ പ്ലസിന് പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.4 സെക്കന്‍ഡും വി വണ്‍ പ്രോയ്ക്ക് 3.2 സെക്കന്‍ഡും മാത്രം മതി. ഉയര്‍ന്ന വേഗം 80 കിലോമീറ്റര്‍. ഫാസ്റ്റ് ചാര്‍ജിങ് ഫെസിലിറ്റിയുള്ള സ്‌കൂട്ടറുകള്‍ 80 ശതമാനം ചാര്‍ജാകാന്‍ 65 മിനിറ്റ് മാത്രം മതി. ഹീറോയുടെ മോഡല്‍ ഇറങ്ങിയതോടെ ഓല സ്‌കൂട്ടര്‍ ഉള്‍പ്പടെയുള്ള ഇവി മോഡലുകള്‍ക്ക് വിപണിയില്‍ കനത്ത മത്സരം നേരിടേണ്ടി വരും.