28 Sep 2022 5:37 AM GMT
Summary
റഷ്യ- ഉക്രെയ്ൻ സംഘർഷം മൂലം ഇന്ത്യയിൽ പെട്രോൾ വിലയിൽ വലിയ വർധനവാണ് ഉണ്ടായതെന്ന് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വിദേശ-കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വികസ്വര രാജ്യങ്ങൾ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നതിനെക്കുറിച്ച് വലിയ ആശങ്കയുണ്ടന്നും അദ്ദേഹം പറഞ്ഞു . സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങുക എന്നതാണ് ഏറ്റവും നല്ല വഴി, റഷ്യ- ഉക്രെയ്ൻ സംഘർഷം ആരുടെയും താൽപ്പര്യമല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി […]
റഷ്യ- ഉക്രെയ്ൻ സംഘർഷം മൂലം ഇന്ത്യയിൽ പെട്രോൾ വിലയിൽ വലിയ വർധനവാണ് ഉണ്ടായതെന്ന് ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം വിദേശ-കാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വികസ്വര രാജ്യങ്ങൾ തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നതിനെക്കുറിച്ച് വലിയ ആശങ്കയുണ്ടന്നും അദ്ദേഹം പറഞ്ഞു .
സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങുക എന്നതാണ് ഏറ്റവും നല്ല വഴി, റഷ്യ- ഉക്രെയ്ൻ സംഘർഷം ആരുടെയും താൽപ്പര്യമല്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഊർജ്ജ വിപണി വലിയ സമ്മർദ്ദത്തിലാണ്. ആഗോള രാജ്യങ്ങൾ പരിമിതമായ ഊർജ്ജത്തിനായി മത്സരിക്കുന്നത് ബുദ്ധിമുട്ടാണ്. വർദ്ധിച്ചുവരുന്ന വിലയുടെ കാര്യത്തിൽ മാത്രമല്ല, പലപ്പോഴും ലഭ്യതയുടെ കാര്യത്തിലും വലിയ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഏപ്രിൽ മുതൽ 50 മടങ്ങ് വർദ്ധിച്ചു, ഇപ്പോൾ ഇത് വിദേശത്ത് നിന്ന് വാങ്ങുന്ന ക്രൂഡിന്റെ 10 ശതമാനമാണ്.ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 0.2 ശതമാനം മാത്രമാണ് റഷ്യൻ എണ്ണ.ഉക്രെയ്‌നിനെതിരായ ആക്രമണത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ക്രമേണ കുറയ്ക്കുകയാണ്.