image

17 Sep 2022 3:43 AM GMT

Banking

കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ തുടരും: ആര്‍ബിഐ

MyFin Desk

കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ മൂന്ന് ശതമാനത്തില്‍ തുടരും: ആര്‍ബിഐ
X

Summary

മുംബൈ: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 1.2 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജിഡിപിയുടെ 3 ശതമാനത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്കിന്റെ ലേഖനത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി ബാലന്‍സ് ഓഫ് പേയ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. 2022-23 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യയുടെ വ്യാപാര കമ്മി മുന്‍ കാലയളവിലെ 54 ബില്യണ്‍ ഡോളറില്‍ നിന്ന് 124.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. 2021-22 സാമ്പത്തിക വര്‍ഷം മുഴുവന്‍ വ്യാപാര കമ്മി […]


മുംബൈ: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 1.2 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജിഡിപിയുടെ 3 ശതമാനത്തില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്കിന്റെ ലേഖനത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി ബാലന്‍സ് ഓഫ് പേയ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. 2022-23 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇന്ത്യയുടെ വ്യാപാര കമ്മി മുന്‍ കാലയളവിലെ 54 ബില്യണ്‍ ഡോളറില്‍ നിന്ന് 124.5 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. 2021-22 സാമ്പത്തിക വര്‍ഷം മുഴുവന്‍ വ്യാപാര കമ്മി 189.5 ബില്യണ്‍ ഡോളറായിരുന്നു.
വാര്‍ഷികാടിസ്ഥാനത്തില്‍ ഓഗസ്റ്റില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി വീണ്ടും ഉയര്‍ന്നതായി സ്റ്റേറ്റ് ഓഫ് ദി ഇക്കണോമി എന്ന ആര്‍ബിഐ ലേഖനത്തില്‍ പറയുന്നു. മൊത്തത്തില്‍ 2022-23 ലെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ലക്ഷ്യം 750 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തെ 90 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപത്തിലൂടെ ലോകത്ത് ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളുടെ സ്വീകര്‍ത്താവെന്ന സ്ഥാനം ഇന്ത്യ ഉറപ്പിക്കുന്നുെവന്നും ഇത് പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.