image

10 Sep 2022 1:01 AM GMT

Automobile

വാഹന നിർമാതാക്കളിൽ നിന്നും സുതാര്യത പ്രതീക്ഷിക്കുന്നു:ഡീലർമാർ

MyFin Desk

വാഹന നിർമാതാക്കളിൽ നിന്നും സുതാര്യത പ്രതീക്ഷിക്കുന്നു:ഡീലർമാർ
X

Summary

ഓട്ടോമൊബൈൽ ഡീലർമാർ വാഹന നിർമ്മാതാക്കളിൽ നിന്ന്  ഉയർന്ന സുതാര്യതയും  ന്യായമായ ബിസിനസ്സ് നയവും പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനുകൾ വെള്ളിയാഴ്ച പറഞ്ഞു. നയ രൂപീകരണത്തിൽ വാഹന നിർമാതാക്കളുടെ പങ്കാളിത്തമാണ് പ്രധാനമായും ഡീലർമാർ പ്രതീക്ഷിക്കുന്നതെന്നും എഫ് എ ഡി എ കൂട്ടിച്ചേർത്തു. ഫോർ വീലർ വിപണിയിൽ, നയരൂപീകരണത്തിൽ ഡീലർമാരുടെ പങ്കാളിത്തത്തിനൊപ്പം പരിശീലന ചെലവുകൾ ഒഇഎമ്മുകളുമായി പങ്കിടുന്നത് ആശങ്കാജനകമാണെന്ന് പഠനം കണ്ടെത്തി. ഏറ്റവും സംതൃപ്തരായ ഡീലർമാരുടെ പട്ടികയിൽ കിയ ഇന്ത്യ ഒന്നാം സ്ഥാനത്തും, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയും എംജി മോട്ടോർ […]


ഓട്ടോമൊബൈൽ ഡീലർമാർ വാഹന നിർമ്മാതാക്കളിൽ നിന്ന് ഉയർന്ന സുതാര്യതയും ന്യായമായ ബിസിനസ്സ് നയവും പ്രതീക്ഷിക്കുന്നതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷനുകൾ വെള്ളിയാഴ്ച പറഞ്ഞു. നയ രൂപീകരണത്തിൽ വാഹന നിർമാതാക്കളുടെ പങ്കാളിത്തമാണ് പ്രധാനമായും ഡീലർമാർ പ്രതീക്ഷിക്കുന്നതെന്നും എഫ് എ ഡി എ കൂട്ടിച്ചേർത്തു.

ഫോർ വീലർ വിപണിയിൽ, നയരൂപീകരണത്തിൽ ഡീലർമാരുടെ പങ്കാളിത്തത്തിനൊപ്പം പരിശീലന ചെലവുകൾ ഒഇഎമ്മുകളുമായി പങ്കിടുന്നത് ആശങ്കാജനകമാണെന്ന് പഠനം കണ്ടെത്തി. ഏറ്റവും സംതൃപ്തരായ ഡീലർമാരുടെ പട്ടികയിൽ കിയ ഇന്ത്യ ഒന്നാം സ്ഥാനത്തും, ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയും എംജി മോട്ടോർ ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലും എത്തി. കാർ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ എട്ടാം സ്ഥാനത്താണ്.

ഫോർ വീലർ ലക്ഷ്വറി വിഭാഗത്തിൽ വോൾവോ കാറും, മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും മുന്നിലെത്തി. ഇരു ചക്ര വാഹന വിഭാഗത്തിൽ, വാഹന നിർമ്മാതാക്കളുടെ ബൈബാക്ക്/ഡെഡ്‌സ്റ്റോക്ക് നയവും വിൽപ്പനയിലെ മാർജിനുകളും ആശങ്കാജനകമായ മേഖലകളാണെന്ന് പഠനം കണ്ടെത്തി. ഹോണ്ട മോട്ടോർസൈക്കിൾ, ഹോണ്ട സ്കൂട്ടർ എന്നിവർ മുന്നിലെത്തി. ഹീറോ മോട്ടോർ കോപ്പും റോയൽ എൻഫീൽഡും തൊട്ടുപിന്നിലെത്തി

വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിൽ, വോൾവോ ഐഷർ കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ ഡീലർമാർ ഏറ്റവും സംതൃപ്തരാണ്, ടാറ്റ മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും തൊട്ടുപിന്നിൽ എത്തി. കോവിഡിന് ശേഷം പൂർവ സ്ഥിതിയിലേക്ക് മടങ്ങുമ്പോൾ, വിൽപ്പനയിലും, വില്പനക്ക് ശേഷമുള്ള ഡെലിവറി, വാറന്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിലെല്ലാം വലിയൊരു മാറ്റം പ്രതീക്ഷിക്കുന്നതായും പ്രേമോൻ ഏഷ്യ സ്ഥാപകനും സിഇഒയുമായ രാജീവ് ലോചൻ പറഞ്ഞു.