1 Sep 2022 5:58 AM GMT
Summary
ഡെല്‍ഹി: മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐഎല്‍) മൊത്ത വില്‍പ്പനയില്‍ 26.37 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റില്‍ 1,65,173 യൂണിറ്റുകൾ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 1,30,699 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,03,187 എണ്ണത്തില്‍ നിന്ന് 1,34,166 എണ്ണമായി. ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2021 ഓഗസ്റ്റിലെ 20,461 എണ്ണത്തില്‍ നിന്ന് അവലോകന കാലയളവില്‍ 22,162 എണ്ണമായി […]
ഡെല്‍ഹി: മാരുതി സുസുക്കി ഇന്ത്യയുടെ (എംഎസ്‌ഐഎല്‍) മൊത്ത വില്‍പ്പനയില്‍ 26.37 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആഗസ്റ്റില്‍ 1,65,173 യൂണിറ്റുകൾ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം 1,30,699 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,03,187 എണ്ണത്തില്‍ നിന്ന് 1,34,166 എണ്ണമായി.
ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2021 ഓഗസ്റ്റിലെ 20,461 എണ്ണത്തില്‍ നിന്ന് അവലോകന കാലയളവില്‍ 22,162 എണ്ണമായി വളര്‍ന്നു.ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ്, ടൂര്‍ എസ്, വാഗണ്‍ര്‍ എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന 57 ശതമാനം ഉയര്‍ന്ന് 71,557 എണ്ണമെത്തി. മുന്‍ വര്‍ഷം ഇത് 45,577 എണ്ണമായിരുന്നു.
ബ്രെസ്സ, എര്‍ട്ടിഗ, എസ്-ക്രോസ്, എക്സ്എല്‍6 എന്നിവ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം 26,932 എണ്ണം വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 24,337 എണ്ണമായിരുന്നു. വാന്‍ ഇക്കോയുടെ വില്‍പ്പന 2021 ഓഗസ്റ്റിലെ 10,666 എണ്ണത്തെ അപേക്ഷിച്ച് 2022 ഓഗസ്റ്റില്‍ 11,999 എണ്ണമായി. അതേസമയം ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ സൂപ്പര്‍ കാരിയുടെ വില്‍പ്പന 2,588 എണ്ണത്തില്‍ നിന്ന് 3,371 എണ്ണമായി. 2021 ഓഗസ്റ്റിലെ 20,619 വാഹനങ്ങളെ അപേക്ഷിച്ച് 2022 ഓഗസ്റ്റില്‍ 21,481 വാഹനങ്ങള്‍ കയറ്റുമതി ചെയ്തയായി കമ്പനി അറിയിച്ചു.