1 Sep 2022 6:35 AM GMT
Summary
ഡെല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (എം ആന്‍ഡ് എം) ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 87 ശതമാനം വര്‍ധിച്ച് 29,852 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 15,973 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് എം ആന്‍ഡ് എം റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കാറുകളുടെയും വാനുകളുടെയും വില്‍പ്പന അവലോകന മാസത്തില്‍ 336 എണ്ണമാണ്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 187 എണ്ണമായിരുന്നു. വാണിജ്യ വാഹന വിഭാഗത്തില്‍ 2022 ഓഗസ്റ്റില്‍ 21,492 വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുന്‍ […]
ഡെല്‍ഹി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (എം ആന്‍ഡ് എം) ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 87 ശതമാനം വര്‍ധിച്ച് 29,852 എണ്ണമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 15,973 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് എം ആന്‍ഡ് എം റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. കാറുകളുടെയും വാനുകളുടെയും വില്‍പ്പന അവലോകന മാസത്തില്‍ 336 എണ്ണമാണ്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 187 എണ്ണമായിരുന്നു. വാണിജ്യ വാഹന വിഭാഗത്തില്‍ 2022 ഓഗസ്റ്റില്‍ 21,492 വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ ഇത് 8,814 എണ്ണമായിരുന്നു.
കമ്പനിയുടെ വാഹനങ്ങളിലുടനീളമുള്ള ഡിമാന്‍ഡ് ശക്തമായി തുടരുകയാണെന്നും പുതിയ ലോഞ്ചുകളായ സ്‌കോര്‍പിയോ-എന്‍, സ്‌കോര്‍പിയോ ക്ലാസിക്, പുതിയ ബൊലേറോ മാക്സ് എക്സ് പിക്-അപ്പ് എന്നിവയും വളര്‍ച്ചയ്ക്ക് സഹായകമായെന്നും എം ആന്‍ഡ് എം ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. 2021 ഓഗസ്റ്റില്‍ ട്രാക്ടര്‍ വിഭാഗത്തില്‍ വിറ്റഴിച്ച 21,360 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവലോകന മാസം മൊത്തം വില്‍പ്പന 21,520 എണ്ണമായി വര്‍ധിച്ചു. ആഭ്യന്തര ട്രാക്ടര്‍ വില്‍പ്പന 19,997 എണ്ണത്തില്‍ നിന്ന് 20,138 എണ്ണമായി. അതേസമയം വാഹനങ്ങളുടെ കയറ്റുമതി അവലോകന മാസം 1,382 എണ്ണമായി. 2021 ഓഗസ്റ്റില്‍ ഇത് 1,363 എണ്ണമായിരുന്നു.