1 Sep 2022 6:02 AM GMT
Summary
ഓണം 'ഫെസ്റ്റീവ് ട്രീറ്റ്‌സ്' കാമ്പെയ്നിന് കീഴില്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ഒരു ഡസന്‍ വായ്പാ ഉത്പന്നങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ഫെസ്റ്റീവ് ട്രീറ്റ്‌സ് ഓഫറുകളും സെപ്റ്റംബര്‍ 30 വരെ ബാധകമായിരിക്കും. ഓഫറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ ആറ് മുതല്‍ 24 മാസം വരെയുള്ള ഇഎംഐകള്‍ കമ്പനി വാഗ്ദാനം […]
ഓണം 'ഫെസ്റ്റീവ് ട്രീറ്റ്‌സ്' കാമ്പെയ്നിന് കീഴില്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ഒരു ഡസന്‍ വായ്പാ ഉത്പന്നങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഭൂരിപക്ഷം ഫെസ്റ്റീവ് ട്രീറ്റ്‌സ് ഓഫറുകളും സെപ്റ്റംബര്‍ 30 വരെ ബാധകമായിരിക്കും. ഓഫറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കുകയോ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഇലക്ട്രോണിക്സ് എന്നിവയില്‍ ആറ് മുതല്‍ 24 മാസം വരെയുള്ള ഇഎംഐകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വ്യക്തിഗത വായ്പ, എക്‌സ്പ്രസ്സ് കാര്‍ ലോണ്‍, ബിസിനസ് ലോണ്‍, ടൂ വീലര്‍ ലോണ്‍, ഹോം ലോണ്‍ എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ ഓഫറുകള്‍. സ്വര്‍ണ വായ്പ, സെക്യൂരിറ്റികളിലുള്ള ലോണ്‍, സ്വത്തിന്മേലുള്ള വായ്പ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും ലഭിക്കും. പര്‍ച്ചേസുകള്‍ ഈസിഇഎംഐ ആക്കി മാറ്റാനും അവര്‍ക്ക് യോഗ്യതയുണ്ടായിരിക്കും.