image

28 Aug 2022 4:58 AM GMT

Power

വൈദ്യുതി വിതരണം: 25,237 കോടിയുടെ പദ്ധതിയുമായി പഞ്ചാബ്

MyFin Desk

വൈദ്യുതി വിതരണം: 25,237 കോടിയുടെ പദ്ധതിയുമായി പഞ്ചാബ്
X

Summary

ചണ്ഡിഗഡ്: ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനായി 25,237 കോടി രൂപയുടെ പ്രവര്‍ത്തന പദ്ധതിക്ക്  പഞ്ചാബ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ശക്തവും സുസ്ഥിരവുമായ വിതരണ ശൃംഖലയിലൂടെ വിതരണ കമ്പനികളുടെ പ്രവര്‍ത്തന കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും  ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന്, വൈദ്യുതി മന്ത്രി ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. ഈ പദ്ധതിക്ക് കീഴില്‍ 94 പുതിയ 66 കെവി സബ് സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യല്‍, 89, 382 66/ 11 കെവി പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിവിധ […]


ചണ്ഡിഗഡ്: ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനായി 25,237 കോടി രൂപയുടെ പ്രവര്‍ത്തന പദ്ധതിക്ക് പഞ്ചാബ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ശക്തവും സുസ്ഥിരവുമായ വിതരണ ശൃംഖലയിലൂടെ വിതരണ കമ്പനികളുടെ പ്രവര്‍ത്തന കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന്, വൈദ്യുതി മന്ത്രി ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. ഈ പദ്ധതിക്ക് കീഴില്‍ 94 പുതിയ 66 കെവി സബ് സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യല്‍, 89, 382 66/ 11 കെവി പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിവിധ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ, 23,687 11 കെവി ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനും, 15,859 സര്‍ക്യൂട്ട് കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍/ലോ ടെന്‍ഷന്‍ പവര്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിനുമായി 2,015 സര്‍ക്യൂട്ട് കിലോമീറ്റര്‍ 66 കെവി ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ഈ പദ്ധതിക്ക് കീഴില്‍ സജ്ജീകരിക്കും. അതുപോലെ, നഷ്ടം കുറയ്ക്കുന്നതിന്, ഹൈ വോള്‍ട്ടേജ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന് കീഴില്‍ 2,83,349 പുതിയ വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം 600 സര്‍ക്യൂട്ട് കിലോമീറ്റര്‍ 66 കെവി ലൈനുകള്‍/ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുമെന്നും അറിയിപ്പിലുണ്ട്.