28 Aug 2022 6:13 AM IST
Summary
ഡെല്‍ഹി: രാജ്യത്തെ 386 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 4.7 ലക്ഷം കോടിയിലധികം രൂപ ചെലവായതായി റിപ്പോര്‍ട്ട്. 1505 പദ്ധതികളില്‍ 150 കോടി ചെലവാണ് ഓരോന്നിനും പ്രതീക്ഷിച്ചത്. ഇതില്‍ 386 എണ്ണം ചെലവ് കവിയുകയും 661 പദ്ധതികള്‍ വൈകുകയും ചെയ്തു. 2022 ജൂലായ് വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 13,50,275 കോടി രൂപയാണ്. ഇത് പദ്ധതികളുടെ പ്രതീക്ഷിക്കുന്ന ചെലവിന്റെ 52.08 ശതമാനം വരും. കാലതാമസം നേരിട്ട 661 പദ്ധതികളില്‍ 134 എണ്ണം 1 മുതല്‍ 12 മാസം […]
ഡെല്‍ഹി: രാജ്യത്തെ 386 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 4.7 ലക്ഷം കോടിയിലധികം രൂപ ചെലവായതായി റിപ്പോര്‍ട്ട്. 1505 പദ്ധതികളില്‍ 150 കോടി ചെലവാണ് ഓരോന്നിനും പ്രതീക്ഷിച്ചത്. ഇതില്‍ 386 എണ്ണം ചെലവ് കവിയുകയും 661 പദ്ധതികള്‍ വൈകുകയും ചെയ്തു.
2022 ജൂലായ് വരെ ഈ പദ്ധതികള്‍ക്കായി ചെലവഴിച്ചത് 13,50,275 കോടി രൂപയാണ്. ഇത് പദ്ധതികളുടെ പ്രതീക്ഷിക്കുന്ന ചെലവിന്റെ 52.08 ശതമാനം വരും.
കാലതാമസം നേരിട്ട 661 പദ്ധതികളില്‍ 134 എണ്ണം 1 മുതല്‍ 12 മാസം വരെയും, 114 എണ്ണം 13 മുതല്‍ 24 മാസം വരെയും, 289 പദ്ധതികള്‍ 25 മുതല്‍ 60 മാസം വരെയും 124 പദ്ധതികള്‍ 61 മാസവും അതിനു മുകളിലും കാലതാമസം നേരിട്ടു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം, വനം-പാരിസ്ഥിതിക അനുമതികള്‍ ലഭിക്കുന്നതിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് ഇതിനുള്ള കാരണങ്ങള്‍. കോവിഡ് മൂലം സംസ്ഥാനങ്ങളിലുണ്ടായ ലോക്ക്ഡൗണുകളും കാലതാമസത്തിനുള്ള കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.