27 Aug 2022 5:28 AM GMT
Summary
എസ് യു വി വിഭാഗത്തിൽ ആധിപത്യം നിലനിർത്താൻ ടാറ്റ മോട്ടോർസ്, പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ്. മറ്റു കമ്പനികളിൽ നിന്നുമുള്ള ശക്തമായ മത്സരങ്ങൾക്കിടയിലും, നിലവിലുള്ള മോഡലുകളെ വിപുലീകരിക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. നിലവിൽ പഞ്ച്, നെക്സൺ, ഹാരിയെർ, സഫാരി എന്നീ മോഡലുകളാണ് പ്രധാനമായും വിൽക്കുന്നത്.
എസ് യു വി വിഭാഗത്തിൽ ആധിപത്യം നിലനിർത്താൻ ടാറ്റ മോട്ടോർസ്, പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ്. മറ്റു കമ്പനികളിൽ നിന്നുമുള്ള ശക്തമായ മത്സരങ്ങൾക്കിടയിലും, നിലവിലുള്ള മോഡലുകളെ വിപുലീകരിക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്.
നിലവിൽ പഞ്ച്, നെക്സൺ, ഹാരിയെർ, സഫാരി എന്നീ മോഡലുകളാണ് പ്രധാനമായും വിൽക്കുന്നത്. ഉപഭോക്താക്കൾക്കാവശ്യമായ രീതിയിൽ പുത്തൻ ഫീച്ചറുകളും മറ്റും ഈ മോഡലുകളിൽ കമ്പനി കൊണ്ടുവരും. ഈയിടെ അവതരിപ്പിച്ച സഫാരിയും എസ് യു വി മേഖലയിൽ കമ്പനിയുടെ ശക്തമായ സാനിധ്യം ഉറപ്പിക്കുന്നതാണ്.
ഡിസൈൻ, സുരക്ഷ മറ്റു സവിശേഷതകൾ എന്നിവയിലും പുതുമ വരുത്തിക്കൊണ്ട് വ്യത്യസ്ത പുലർത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2 .22 ലക്ഷം യൂണിറ്റുകളാണ് വിറ്റത്. ഇത്തവണ കൂടുതൽ എസ് യു വികൾ വിൽക്കും.
ജൂൺ പാദത്തിൽ , ടാറ്റ മോട്ടോർസ് എസ് യു വി വിഭാഗത്തിൽ 67 ശതമാനത്തിന്റെ വിൽപ്പനയാണ് നടന്നത്.
കമ്പനി, നെക്സൺ, ഹാരിയെർ, സഫാരി, എന്നിവ ഉൾകൊള്ളുന്ന ജെറ്റ് എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ വില യഥാക്രമം, 12 .13 ലക്ഷം മുതൽ 22 .75 ലക്ഷം രൂപ വരെയാണ്.
ജെറ്റ് എഡിഷൻ ശ്രേണിയും, കമ്പനിയുടെ എസ് യു വി പോർട്ട് ഫോളിയോ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും ടാറ്റ മോട്ടോഴ്സിന്റെ വൈസ് പ്രസിഡന്റ് (സെയിൽസ്, മാർക്കറ്റിങ്) രാജൻ അംബ പറഞ്ഞു. ഫെസ്റ്റിവ് സീസൺ ആരംഭിക്കുന്നതോടെ വിൽപ്പനയിലും വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.