26 Aug 2022 6:41 AM GMT
Summary
ഡെല്‍ഹി: മൂലധന സമാഹരണത്തിനായി ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കാന്‍ ആലോചിക്കുന്നതായി ജിഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചു.
ഡെല്‍ഹി: മൂലധന സമാഹരണത്തിനായി ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ വരെ സമാഹരിക്കാന്‍ ആലോചിക്കുന്നതായി ജിഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചു. സ്വകാര്യ ഇടപാടിന്റെ അടിസ്ഥാനത്തില്‍ റിഡീം ചെയ്യാവുന്ന ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡികള്‍) അല്ലെങ്കില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ കൂടുതല്‍ ധനം സമാഹരിക്കാന്‍ അനുമതി തേടുന്നതായി ജിഐസി ഹൗസിംഗ് ഫിനാന്‍സ് 2021-22 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കമ്പനിയുടെ ദീര്‍ഘകാല കടമെടുപ്പിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കുറഞ്ഞ പലിശ നിരക്കില്‍ മൂലധനം വര്‍ധിപ്പിക്കുന്നതിനാണിത്. 2022 സെപ്റ്റംബര്‍ 23-ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മൂലധന സമാഹരണ പദ്ധതിയില്‍ ജിഐസി ഹൗസിംഗ് ഫിനാന്‍സ് അവരുടെ ഓഹരി ഉടമകളില്‍ നിന്ന് അനുമതി തേടും. ബോര്‍ഡ് അംഗങ്ങളുള്ള കമ്മിറ്റിയുടെ തീരുമാനത്തിന് അനുസൃതമായി ഏത്ര തവണകളായി ധനസമാഹരണം നടത്തുമെന്നത് ആവശ്യകത, ഇഷ്യൂ ചെയ്യുന്ന സമയം, വിപണി സാഹചര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് കമ്പനി അറിയിച്ചു.