25 Aug 2022 3:19 AM GMT
Summary
കൊല്‍ക്കത്ത: കിഴക്കന്‍ മേഖലയ്ക്ക് പുറത്ത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വിപുലീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബന്ധന്‍ ബാങ്ക് 551 പുതിയ ശാഖകള്‍ തുറക്കുമെന്ന് എംഡിയും സിഇഒയുമായ ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞു. ഇതോടെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 6,000 കവിയും. പുതിയ ശാഖകളില്‍ കൂടുതലും കിഴക്കന്‍ ഇന്ത്യക്ക് പുറത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍, ടെക് പരിവര്‍ത്തനത്തിലുള്ള ബാങ്കിന്റെ മുന്നേറ്റം വലിയ വിജയമാണെന്നും മൊത്തം ഇടപാടുകളുടെ 92 ശതമാനവും ഡിജിറ്റലയാണ് നടക്കുന്നതെന്നും […]
കൊല്‍ക്കത്ത: കിഴക്കന്‍ മേഖലയ്ക്ക് പുറത്ത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വിപുലീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബന്ധന്‍ ബാങ്ക് 551 പുതിയ ശാഖകള്‍ തുറക്കുമെന്ന് എംഡിയും സിഇഒയുമായ ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞു. ഇതോടെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 6,000 കവിയും. പുതിയ ശാഖകളില്‍ കൂടുതലും കിഴക്കന്‍ ഇന്ത്യക്ക് പുറത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍, ടെക് പരിവര്‍ത്തനത്തിലുള്ള ബാങ്കിന്റെ മുന്നേറ്റം വലിയ വിജയമാണെന്നും മൊത്തം ഇടപാടുകളുടെ 92 ശതമാനവും ഡിജിറ്റലയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായ്പക്കാര്‍ക്ക് നല്‍കുന്ന ഓഫറുകളുടെ പട്ടികയില്‍ അടുത്തിടെ മ്യൂച്വല്‍ ഫണ്ടുകള്‍ ബന്ധന്‍ ബാങ്ക് ചേര്‍ത്തിരുന്നു. ഇത്തരത്തില്‍ ഇനിയും ബന്ധന്‍ ബാങ്ക് അവരുടെ ഉത്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നത് തുടരുമെന്ന് ഘോഷ് പറഞ്ഞു.
ബന്ധന്‍ ബാങ്കിന്റെ അഡ്വാന്‍സ് ബുക്ക് മുഴുവന്‍ വെറും മൈക്രോക്രെഡിറ്റ് മാത്രമായിരുന്നതില്‍ നിന്ന് മാറ്റം വന്നതായി ഘോഷ് പറഞ്ഞു. ഇന്ന് മൈക്രോക്രെഡിറ്റിന്റെ വിഹിതം 44 ശതമാനമായി കുറഞ്ഞുവെന്നും ശേഷിക്കുന്ന 56 ശതമാനത്തില്‍ മൈക്രോഫിനാന്‍സ് ഇതര വായ്പകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന് ഇപ്പോള്‍ ഏകദേശം മൂന്ന് ലക്ഷം ഭവന വായ്പ ഉപഭോക്താക്കളുണ്ട്. ഏകദേശം 20 ശതമാനം വേഗത്തിലാണ് ഭവന വായ്പ പോര്‍ട്ട്ഫോളിയോ വര്‍ധിക്കുന്നത്. ഈ കാലയളവില്‍ പ്രതിമാസം 8,000 ഇരുചക്ര വാഹന വായ്പകള്‍ വിതരണം ചെയ്യാനും ബാങ്കിന് സാധിച്ചതായി ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞു.