23 Aug 2022 2:52 AM GMT
Summary
ചെലവ് ചുരുക്കലിന്റെ ഭാഗമാഗമായി 3000 വൈറ്റ് കോളര്‍ ജോലികള്‍ വെട്ടിക്കുറച്ച് ഫോര്‍ഡ് മോട്ടോര്‍. ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ബിസിനസ് പുനഃസംഘടിപ്പിക്കുകയും ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കമ്പനി ചുവടു മാറ്റുന്നതും ഇതിന് കാരണമാണെന്ന് വിലയിരുത്തുന്നു. 1000 കരാര്‍ തൊഴിലാളികള്‍ക്കൊപ്പം 2000 ജീവനക്കാരേയും ഒഴിവാക്കുന്നുവെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. ഇത് അമേരിക്കയിലേയും കാനഡയിലേയും 31,000 പൂര്‍ണ്ണസമയം ജീവനക്കാരില്‍ ഏകദേശം ആറ് ശതമാനം വരും. എന്നാല്‍ ഫോര്‍ഡിന്റെ 56,000 യൂണിയന്‍ ഫാക്ടറി ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കില്ല. എന്നാല്‍ ഈ പിരിച്ചുവിടല്‍ […]
ചെലവ് ചുരുക്കലിന്റെ ഭാഗമാഗമായി 3000 വൈറ്റ് കോളര്‍ ജോലികള്‍ വെട്ടിക്കുറച്ച് ഫോര്‍ഡ് മോട്ടോര്‍. ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ബിസിനസ് പുനഃസംഘടിപ്പിക്കുകയും ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് കമ്പനി ചുവടു മാറ്റുന്നതും ഇതിന് കാരണമാണെന്ന് വിലയിരുത്തുന്നു.
1000 കരാര്‍ തൊഴിലാളികള്‍ക്കൊപ്പം 2000 ജീവനക്കാരേയും ഒഴിവാക്കുന്നുവെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. ഇത് അമേരിക്കയിലേയും കാനഡയിലേയും 31,000 പൂര്‍ണ്ണസമയം ജീവനക്കാരില്‍ ഏകദേശം ആറ് ശതമാനം വരും. എന്നാല്‍ ഫോര്‍ഡിന്റെ 56,000 യൂണിയന്‍ ഫാക്ടറി ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കില്ല. എന്നാല്‍ ഈ പിരിച്ചുവിടല്‍ ഇന്ത്യയില്‍ നിന്നുള്ള ഏതാനും പേര്‍ക്കും തൊഴില്‍ നഷ്ടമാകും.
അതേസമയം തൊഴിലാളികള്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്തുന്നതിന് ഫോര്‍ഡ് ആനുകൂല്യങ്ങളും കാര്യമായ സഹായവും നല്‍കുമെന്ന് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ്, സിഇഒ ജിം ഫാര്‍ലി എന്നിവര്‍ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ യുഗത്തിലേയ്ക്ക് മുന്നേറാന്‍ ഫോര്‍ഡിന് അവസരമുണ്ടെന്നും അവര്‍ വ്യക്തമാക്കി. യൂറോപ്പ്, ഏഷ്യ, മേഖലകളിലും ഇന്ത്യയിലും കമ്പനി ഇതിനകം പുനഃസംഘടിപ്പിച്ചിട്ടുണ്ട്.