23 Aug 2022 6:26 AM GMT
Summary
ഡിസിബി ബാങ്ക് വിദേശത്തേക്കു പണം കൈമാറുന്നതിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇരുപതിലേറെ രാജ്യങ്ങളിലേക്ക് ആറു കറന്‍സികളില്‍ ഫണ്ട് കൈമാറ്റം ചെയ്യാന്‍ റസിഡന്‍റ് ഇന്ത്യക്കാര്‍ക്ക് ഒരു രൂപയ്ക്ക് 15 പൈസ വീതം ആനുകൂല്യവും പ്രഖ്യാപിച്ചു. ഡിസിബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെയും ഡിസിബി ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് 25,000 അമേരിക്കന്‍ ഡോളര്‍ വരെയും കൈമാറാം. 2022 ആഗസറ്റ് 31 വരെയുള്ള ഈ ആനുകൂല്യത്തോടൊപ്പം കമ്മീഷന്‍ ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും നിര്‍ദ്ദിഷ്ട രാജ്യങ്ങളിലേക്ക് പണം നെറ്റ് ബാങ്കിങ് വഴി അയക്കാനുള്ള സേവനാണ് ഡിസിബി റെമിറ്റ് ഓണ്‍ലൈന്‍. ബിസിനസിനോ വിനോദത്തിനോ വിദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവഴി ലളിതമായി തടസങ്ങളില്ലാതെ പണം കൈമാറാം. രാജ്യത്തു സ്ഥിര താമസക്കാരായ ഇന്ത്യക്കാര്‍ക്ക് ഡിസിബി ബാങ്കില്‍ അക്കൗണ്ട് ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാം. www.dcbremit.com ഉപയോഗിച്ച് വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാം. പണമയക്കുന്നത് തല്‍സമയം നിരീക്ഷിക്കാനും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൈമാറ്റ പ്രക്രിയയ്ക്കിടെ നിര്‍ത്തി വെക്കാനും സൗകര്യം ലഭ്യമാക്കിയിട്ടുമുണ്ട്.
ഡിസിബി ബാങ്ക് വിദേശത്തേക്കു പണം കൈമാറുന്നതിന് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇരുപതിലേറെ രാജ്യങ്ങളിലേക്ക് ആറു കറന്‍സികളില്‍ ഫണ്ട് കൈമാറ്റം ചെയ്യാന്‍ റസിഡന്‍റ് ഇന്ത്യക്കാര്‍ക്ക് ഒരു രൂപയ്ക്ക് 15 പൈസ വീതം ആനുകൂല്യവും പ്രഖ്യാപിച്ചു. ഡിസിബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെയും ഡിസിബി ബാങ്ക് ഇതര ഉപഭോക്താക്കള്‍ക്ക് 25,000 അമേരിക്കന്‍ ഡോളര്‍ വരെയും കൈമാറാം. 2022 ആഗസറ്റ് 31 വരെയുള്ള ഈ ആനുകൂല്യത്തോടൊപ്പം കമ്മീഷന്‍ ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും നിര്‍ദ്ദിഷ്ട രാജ്യങ്ങളിലേക്ക് പണം നെറ്റ് ബാങ്കിങ് വഴി അയക്കാനുള്ള സേവനാണ് ഡിസിബി റെമിറ്റ് ഓണ്‍ലൈന്‍. ബിസിനസിനോ വിനോദത്തിനോ വിദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇതുവഴി ലളിതമായി തടസങ്ങളില്ലാതെ പണം കൈമാറാം. രാജ്യത്തു സ്ഥിര താമസക്കാരായ ഇന്ത്യക്കാര്‍ക്ക് ഡിസിബി ബാങ്കില്‍ അക്കൗണ്ട് ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാം.
www.dcbremit.com ഉപയോഗിച്ച് വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാം. പണമയക്കുന്നത് തല്‍സമയം നിരീക്ഷിക്കാനും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ കൈമാറ്റ പ്രക്രിയയ്ക്കിടെ നിര്‍ത്തി വെക്കാനും സൗകര്യം ലഭ്യമാക്കിയിട്ടുമുണ്ട്.