image

23 Aug 2022 1:02 AM GMT

Automobile

ഡിമാൻറ് കൂടി, മികച്ച നേട്ടം പ്രതീക്ഷിച്ച് വാഹന ഘടക വ്യവസായം

MyFin Desk

ഡിമാൻറ് കൂടി, മികച്ച നേട്ടം പ്രതീക്ഷിച്ച് വാഹന ഘടക വ്യവസായം
X

Summary

 നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്ക വില്‍പ്പന വളര്‍ച്ച നേടുമെന്ന പ്രതീക്ഷയില്‍ വാഹന ഘടക വ്യവസായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഈ വര്‍ഷവും ശക്തമായ ആവശ്യകതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓട്ടോമോട്ടീവ് കമ്പോണൻറ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (എസിഎംഎ) കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ വിറ്റുവരവ് 4.2 ലക്ഷം കോടി രൂപയായിരുന്നു. 2020-21 നെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യാത്രാ, വാണിജ്യ വാഹന ഉത്പാദനം കഴിഞ്ഞ രണ്ട് സാമ്പത്തിക […]


നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ട അക്ക വില്‍പ്പന വളര്‍ച്ച നേടുമെന്ന പ്രതീക്ഷയില്‍ വാഹന ഘടക വ്യവസായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഈ വര്‍ഷവും ശക്തമായ ആവശ്യകതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഓട്ടോമോട്ടീവ് കമ്പോണൻറ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (എസിഎംഎ) കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ വിറ്റുവരവ് 4.2 ലക്ഷം കോടി രൂപയായിരുന്നു.
2020-21 നെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യാത്രാ, വാണിജ്യ വാഹന ഉത്പാദനം കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി യഥാക്രമം 20, 30 ശതമാനം വര്‍ധിച്ചു. ആവശ്യകത വര്‍ധിച്ചതും, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ കുറഞ്ഞതുമാണ് കാരണം.
ആഭ്യന്തര വിപണിയില്‍ ഒറിജിനല്‍ കമ്പോണന്റ് മാനുഫാക്‌ച്ചേഴ്‌സിനുള്ള (ഒഇഎം) വാഹന ഘടക വില്‍പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22 ശതമാനം വര്‍ധിച്ച് 3.41 ലക്ഷം കോടി രൂപയായിരുന്നു. സമാനമായി, വാഹന ഘടകങ്ങളുടെ കയറ്റുമതി 2020-21ല്‍ 0.98 ലക്ഷം കോടി രൂപയായിരുന്നതില്‍ നിന്ന് (13.3 ബില്യണ്‍ ഡോളര്‍) 2021-22ല്‍ 43 ശതമാനം വര്‍ധിച്ച് 1.41 ലക്ഷം കോടി രൂപയായി (19.0 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു.
ആഗോളതലത്തില്‍ ഓട്ടോമോട്ടീവ് വ്യവസായം ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് നീങ്ങുകയാണെന്നും ഇത് ആഭ്യന്തര ഘടക നിര്‍മ്മാതാക്കളുടെ വളര്‍ച്ചയ്ക്ക് മികച്ച അവസരമാണ് നല്‍കുന്നതെന്നും എസിഎംഎ പ്രസിഡന്റ് സഞ്ജയ് കപൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം, ആഭ്യന്തര വിപണിയിലെ മൊത്തം വിതരണത്തിന്റെ ഒരു ശതമാനം (3,520 കോടി രൂപ) മാത്രമാണ് ഒഇഎമ്മുകളിലേക്ക് ഇലക്ട്രോണിക് ഘടക വിതരണങ്ങള്‍ നടത്തിയത്.