22 Aug 2022 2:09 AM
Banking
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ അധിക പലിശയുമായി ആര്‍ബിഎല്‍ ബാങ്കിന്റെ സ്ഥിര നിക്ഷേപ പദ്ധതി
MyFin Desk
Summary
ഓഗസ്റ്റ് 21 ന് അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ച വേളയിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതി അവതരിപ്പിക്കുകയാണ് ആര്‍ബിഎല്‍ ബാങ്ക്. സ്ഥിര നിക്ഷേപ വിഭാഗത്തില്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ഫിക്‌സ് ഡെപ്പോസിറ്റ് എന്ന പുതിയ എഫ്ഡിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബാങ്ക്. ആര്‍ബിഎല്‍ ബാങ്ക് എല്ലാ സ്ഥിര നിക്ഷേപങ്ങളിലും ഉയര്‍ന്ന മത്സരാധിഷ്ഠിത പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 15 മാസത്തേയ്ക്കുള്ളവയില്‍ (1.25 വര്‍ഷം) പ്രത്യകിച്ചും. സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ 80 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ […]
ഓഗസ്റ്റ് 21 ന് അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ച വേളയിൽ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതി അവതരിപ്പിക്കുകയാണ് ആര്‍ബിഎല്‍ ബാങ്ക്. സ്ഥിര നിക്ഷേപ വിഭാഗത്തില്‍ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ ഫിക്‌സ് ഡെപ്പോസിറ്റ് എന്ന പുതിയ എഫ്ഡിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബാങ്ക്.
ആര്‍ബിഎല്‍ ബാങ്ക് എല്ലാ സ്ഥിര നിക്ഷേപങ്ങളിലും ഉയര്‍ന്ന മത്സരാധിഷ്ഠിത പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 15 മാസത്തേയ്ക്കുള്ളവയില്‍ (1.25 വര്‍ഷം) പ്രത്യകിച്ചും. സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍ 80 വയസിന് മുകളിലുള്ളവര്‍ക്ക് പുതിയ നിക്ഷേപത്തിന് കീഴില്‍ പ്രതിവര്‍ഷം 0.75 ശതമാനം അധിക പലിശ നല്‍കാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
അതിനാല്‍ 15 മാസത്തെ നിക്ഷേപത്തിന് പ്രതിവര്‍ഷം 7.75 ശതമാനം പലിശ ലഭിക്കും. ഇതേ കാലയളവില്‍, ബാങ്ക് പൊതുജനങ്ങള്‍ക്ക് ഏഴ് ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.5 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന്‍മേല്‍ പലിശ നിരക്ക് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവില്‍ 3.75 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണെന്ന് ബാങ്ക് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
80 വയസും അതില്‍ കൂടുതലുമുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 0.75 ശതമാനം അധിക പലിശ നിരക്കിന് അര്‍ഹതയുണ്ട്. അതേസമയം 60 മുതല്‍ 80 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 0.50 ശതമാനമാണ് നിരക്കാണ് ഉറപ്പുനല്‍കുന്നത്.
നോണ്‍ റസിഡന്റ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സീനിയര്‍, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ നിരക്കുകള്‍ ബാധകമല്ല.