22 Aug 2022 5:35 AM GMT
Summary
ഡെല്‍ഹി: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് ഒക്ടോബറില്‍ മുംബൈയില്‍ തങ്ങളുടെ ആദ്യ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ 41-ാമത്തെ ആഗോള വിപണിയാണ് ഇന്ത്യന്‍ വിപണി. കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതിയുടെ പ്രധാന ഭാഗമായാണ് ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിക്കുന്നത്. ഇത് ഏഷ്യാ പസഫിക് മേഖലയില്‍ ഇതിനകം തന്നെ ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ കമ്പനിയുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തുമെന്ന് മക്ലാരന്‍ ഓട്ടോമോട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു. മുംബൈയിലെ തങ്ങളുടെ ആരാധകര്‍ക്കും തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും […]
ഡെല്‍ഹി: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് ഒക്ടോബറില്‍ മുംബൈയില്‍ തങ്ങളുടെ ആദ്യ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ 41-ാമത്തെ ആഗോള വിപണിയാണ് ഇന്ത്യന്‍ വിപണി. കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതിയുടെ പ്രധാന ഭാഗമായാണ് ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിക്കുന്നത്. ഇത് ഏഷ്യാ പസഫിക് മേഖലയില്‍ ഇതിനകം തന്നെ ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ കമ്പനിയുടെ സാന്നിധ്യത്തെ ശക്തിപ്പെടുത്തുമെന്ന് മക്ലാരന്‍ ഓട്ടോമോട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.
മുംബൈയിലെ തങ്ങളുടെ ആരാധകര്‍ക്കും തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കും ഏറ്റവും മികച്ച വാഹനം ലഭ്യമാക്കാന്‍ കഴിയുന്ന ഒരു പ്രധാന വിപണിയാണ് ഇന്ത്യ. മുന്നോട്ട് പോകുമ്പോള്‍ പുതിയ ഹൈ-പെര്‍ഫോമന്‍സ് ഹൈബ്രിഡ് സൂപ്പര്‍കാറായ അര്‍തറയെ തങ്ങള്‍ ഇന്ത്യയിലേക്ക് ഉടന്‍ സ്വാഗതം ചെയ്യുമെന്ന് മക്ലാരന്‍ ഓട്ടോമോട്ടീവ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഹാരിസ് പറഞ്ഞു. മക്ലാരന്‍ മോഡലുകളുടെ സമ്പൂര്‍ണ്ണ ശ്രേണിയുടെ വില്‍പ്പന, മറ്റ് സേവനങ്ങള്‍ എന്നിവ കമ്പനിയുടെ മുംബൈയിലെ റീട്ടെയില്‍ ഔട്ട്ലെറ്റ് വാഗ്ദാനം ചെയ്യും. ഇംഗ്ലണ്ടിലെ സറേയിലെ വോക്കിംഗിലാണ് മക്ലാരന്‍ ഗ്രൂപ്പിന്റെ ആസ്ഥാനം.