image

20 Aug 2022 5:47 AM GMT

Banking

ബാങ്ക് ഡിപ്പോസിറ്റിന് ഫീസുണ്ടോ? വിവിധ സേവന നിരക്കുകള്‍

MyFin Desk

ബാങ്ക് ഡിപ്പോസിറ്റിന് ഫീസുണ്ടോ? വിവിധ സേവന നിരക്കുകള്‍
X

Summary

ഓഫ്‌ലൈനായും ഓണ്‍ലൈനായും ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇത്തരം സേവനങ്ങളില്‍ ചിലത് സൗജന്യവും ചിലതിന് നിരക്കുകള്‍ ഈടാക്കുന്നതുമാണ്. ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും നിരക്കുകളെക്കുറിച്ചും അതാത് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. മിക്ക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എടിഎം കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സൗജന്യ സേവനങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചില സേവനങ്ങള്‍ക്ക് പരിധി കഴിഞ്ഞാല്‍ നിരക്ക് ഈടാക്കാറുണ്ട്. ഉദ്ദാഹരണമായി, ബാങ്ക് ബാലന്‍സ് മിനിമം ബാലന്‍സ് പരിധിയ്ക്ക് താഴെയാണെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. അതുപോലെ […]


ഓഫ്‌ലൈനായും ഓണ്‍ലൈനായും ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇത്തരം സേവനങ്ങളില്‍ ചിലത് സൗജന്യവും ചിലതിന് നിരക്കുകള്‍ ഈടാക്കുന്നതുമാണ്. ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും നിരക്കുകളെക്കുറിച്ചും അതാത് ബാങ്കിന്റെ വെബ്‌സൈറ്റിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും.
മിക്ക ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എടിഎം കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ സൗജന്യ സേവനങ്ങള്‍ നല്‍കുന്നു. എന്നാല്‍ ചില സേവനങ്ങള്‍ക്ക് പരിധി കഴിഞ്ഞാല്‍ നിരക്ക് ഈടാക്കാറുണ്ട്. ഉദ്ദാഹരണമായി, ബാങ്ക് ബാലന്‍സ് മിനിമം ബാലന്‍സ് പരിധിയ്ക്ക് താഴെയാണെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. അതുപോലെ എടിഎം പിന്‍വലിക്കലുകള്‍ പരിധിയ്ക്ക് ശേഷം നിരക്കുകള്‍ക്ക് ബാധകമായേക്കാം. ഡെബിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസ്, ചെക്ക് ബുക്ക് ഇഷ്യൂസ് ഓര്‍ ബൗണ്‍സ് ഫീസ്, പേയ്‌മെന്റ് ട്രാന്‍സ്ഫര്‍ ഫീസ് എന്നിവയും നിരക്കുകള്‍ ഈടാക്കുന്നതാണ്.
പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും തുകയെ ആശ്രയിച്ച് ബാങ്കുകള്‍ ഫീസ് ഈടാക്കാറുണ്ട്. ക്യാഷ് ഡെലിവറി തുടങ്ങിയ ഹോം ബാങ്കിംഗ് സേവനങ്ങള്‍ക്കും നിരക്ക് ഈടാക്കാം. അതുപോലെ ലോണിന് അപേക്ഷിക്കുമ്പോള്‍ പ്രോസസ്സിംഗ് ചാര്‍ജുകളും ഡോക്യുമെന്റേഷന്‍ ചാര്‍ജ്ജുകളും ഉണ്ടായിരിക്കും. നിശ്ചിത പലിശ നിരക്കില്‍ വായ്പയെടുക്കുന്നവര്‍ക്ക് ലോണ്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജ്ജുകള്‍ ബാധകമായേക്കാം.
ലോക്കര്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന രാജ്യത്തിനു പുറത്തേക്ക് പേയ്‌മെന്റുകള്‍ നടത്തുന്നതിനും നിരക്കുകള്‍ ഈടാക്കാറുണ്ട്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് (ഡിഡി), ചെക്ക്ബുക്ക് എന്നിവ എടുക്കാനും ബാങ്കിന് ഫീസ് നല്‍കണം.