image

20 Aug 2022 6:14 AM GMT

Banking

ഡിജിറ്റല്‍ യുഗത്തിലും ശാഖകൾ വര്‍ധിപ്പിച്ച് സ്വകാര്യ ബാങ്കുകള്‍

MyFin Desk

ഡിജിറ്റല്‍ യുഗത്തിലും ശാഖകൾ വര്‍ധിപ്പിച്ച് സ്വകാര്യ ബാങ്കുകള്‍
X

Summary

മുംബൈ: ശാഖാ ശൃംഖലകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സ്വകാര്യ മേഖലാ ബാങ്കുകൾ ശാഖകളുടെ എണ്ണം വർദ്ധിപ്പിച്ചു. പുതിയ ശാഖകളുടെ എണ്ണം 8.7% വര്‍ധിച്ച് 16,189 എണ്ണമായതായി എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ  സാന്നിധ്യം വിപുലീകരിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കകൾ ശാഖകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ മൊത്തം ശാഖകള്‍ മാര്‍ച്ച് 31 വരെ 59,238 എണ്ണമായി കുറഞ്ഞു. മുന്‍ വര്‍ഷാവസാനം […]


മുംബൈ: ശാഖാ ശൃംഖലകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സ്വകാര്യ മേഖലാ ബാങ്കുകൾ ശാഖകളുടെ എണ്ണം വർദ്ധിപ്പിച്ചു. പുതിയ ശാഖകളുടെ എണ്ണം 8.7% വര്‍ധിച്ച് 16,189 എണ്ണമായതായി എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കകൾ ശാഖകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ മൊത്തം ശാഖകള്‍ മാര്‍ച്ച് 31 വരെ 59,238 എണ്ണമായി കുറഞ്ഞു. മുന്‍ വര്‍ഷാവസാനം ഇത് 61,031 എണ്ണമായിരുന്നു. ലയനം മൂലമാകാം ഇത്തരത്തില്‍ ശാഖകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ഡിജിറ്റൈസേഷന്‍ ഭൗതിക സാന്നിധ്യം ഇല്ലാതാക്കുമെന്ന പ്രതീക്ഷകള്‍ക്കിടയിലും സ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ ശാഖകളുടെ എണ്ണം കൂട്ടുന്നത് തുടരുകയാണ്. ഇതില്‍ എച്ച്ഡിഎഫ്സി ബാങ്കും ആക്സിസ് ബാങ്കുമാണ് വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്സി ബാങ്കിന്റെ ശാഖകള്‍ 5,608 ല്‍ നിന്ന് 6,342 ആയി വര്‍ധിച്ചു. അതുപോലെതന്നെ ആക്സിസ് ബാങ്കിന്റെ ശാഖകള്‍ 4,594 ല്‍ നിന്ന് 4,758 ആയി വര്‍ധിച്ചു.
കൊട്ടക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ ഡിജിറ്റല്‍ ബാങ്കിംഗ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനൊപ്പം ശാഖകള്‍ വളര്‍ത്തുന്നതിലും ശ്രദ്ധ ചെലുത്തുന്നുണ്ട്. ഡിജിറ്റല്‍ രംഗത്ത്, സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഡിജിറ്റല്‍ ആപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.എന്നിരുന്നാലും, മൊബൈല്‍ ആപ്പുകള്‍ക്ക് ഒപ്പം തന്നെ പ്രാധാന്യം നല്‍കുന്നതിനാല്‍ ഭൗതിക ശാഖകലും ഉപഭോക്താക്കള്‍ക്ക് പ്രധാനമാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു.