18 Aug 2022 12:12 PM IST
Summary
രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം എച് ഡി എഫ് സി ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുയർത്തി. നിരക്ക് 40 ബേസിസ് പോയിന്റ് ആയാണ് ഉയർത്തിയത്. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ വർദ്ധനവ് ബാധകം. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് വരുന്നതോടെ ഒരു വർഷം മുതൽ രണ്ട് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും. ഇതിനു മുൻപ് ഇത് 5.30 ശതമാനമായിരുന്നു. മൂന്ന് വർഷം മുതൽ അഞ്ചു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കും. ഇത് മുൻപ് 5.70 ശതമാനമായിരുന്നു. ഓഗസ്റ്റ് […]
രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം എച് ഡി എഫ് സി ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുയർത്തി. നിരക്ക് 40 ബേസിസ് പോയിന്റ് ആയാണ് ഉയർത്തിയത്. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ വർദ്ധനവ് ബാധകം. പുതുക്കിയ നിരക്ക് ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിരക്ക് വരുന്നതോടെ ഒരു വർഷം മുതൽ രണ്ട് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും. ഇതിനു മുൻപ് ഇത് 5.30 ശതമാനമായിരുന്നു. മൂന്ന് വർഷം മുതൽ അഞ്ചു വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കും. ഇത് മുൻപ് 5.70 ശതമാനമായിരുന്നു.
ഓഗസ്റ്റ് 8 നു ആർ ബി ഐ റീപോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. മെയ് മാസത്തിനു ശേഷം ഇത് മൂന്നാമത്തെ തവണയാണ് ബാങ്ക് നിരക്കുയർത്തുന്നത്. ഇതിനെ തുടർന്നാണ് ബാങ്കുകൾ അവരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്കുയർത്താൻ തുടങ്ങിയത്.