image

17 Aug 2022 6:52 AM GMT

Automobile

വാണിജ്യ വാഹനങ്ങളുടെ വില്പന 4 .35 ലക്ഷം യുണിറ്റ് കടക്കുമെന്ന് വോൾവോ എയ്ഷർ

MyFin Desk

വാണിജ്യ വാഹനങ്ങളുടെ വില്പന 4 .35 ലക്ഷം യുണിറ്റ് കടക്കുമെന്ന് വോൾവോ എയ്ഷർ
X

Summary

സ്വീഡിഷിലേ  ഓട്ടോ മൊബൈൽ രംഗത്തെ പ്രമുഖ കമ്പനിയായ വോൾവോ ഗ്രൂപ്പിന്റെയും എയ്ഷർ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വോൾവോ എയ്ഷർ കൊമേർഷ്യൽ വെഹിക്കിളിന്റെ  ( വി ഇ വി സി ) വാണിജ്യ വാഹന വിഭാഗത്തിലെ വില്പന തിരിച്ചു വരവിന്റെ പാതയിലാണെന്ന് കമ്പനി  എം ഡി അറിയിച്ചു. ഡിമാന്റിലുള്ള വർധനവും,  ബസ് വിഭാഗത്തിലെ  വളർച്ചയുമാണ് ഇതിലേക്കു നയിച്ചത്. 2018 -19 വർഷങ്ങളിൽ, കയറ്റുമതിയടക്കം 5,77,479 യുണിറ്റ് വരെ വില്പന ഉണ്ടായിരുന്ന കമ്പനിക്ക്, കോവിഡ് കാലഘട്ടത്തിൽ വില്പന 2,34,299 യൂണിറ്റുകളായി കുറഞ്ഞിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിൽ വാർഷികാടിസ്ഥാനത്തിൽ 47 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 3,43,199 യൂണിറ്റുകൾ വില്പന നടന്നിട്ടുണ്ട്. ഈ വർഷത്തിൽ […]


സ്വീഡിഷിലേ ഓട്ടോ മൊബൈൽ രംഗത്തെ പ്രമുഖ കമ്പനിയായ വോൾവോ ഗ്രൂപ്പിന്റെയും എയ്ഷർ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വോൾവോ എയ്ഷർ കൊമേർഷ്യൽ വെഹിക്കിളിന്റെ ( വി ഇ വി സി ) വാണിജ്യ വാഹന വിഭാഗത്തിലെ വില്പന തിരിച്ചു വരവിന്റെ പാതയിലാണെന്ന് കമ്പനി എം ഡി അറിയിച്ചു.

ഡിമാന്റിലുള്ള വർധനവും, ബസ് വിഭാഗത്തിലെ വളർച്ചയുമാണ് ഇതിലേക്കു നയിച്ചത്. 2018 -19 വർഷങ്ങളിൽ, കയറ്റുമതിയടക്കം 5,77,479 യുണിറ്റ് വരെ വില്പന ഉണ്ടായിരുന്ന കമ്പനിക്ക്, കോവിഡ് കാലഘട്ടത്തിൽ വില്പന 2,34,299 യൂണിറ്റുകളായി കുറഞ്ഞിരുന്നു. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിൽ വാർഷികാടിസ്ഥാനത്തിൽ 47 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 3,43,199 യൂണിറ്റുകൾ വില്പന നടന്നിട്ടുണ്ട്. ഈ വർഷത്തിൽ ഇത് 4,35,200 യുണിറ്റ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനേജിങ് ഡയറക്ടർ വിനോദ് അഗർവാൾ പറഞ്ഞു. പല വിഭാഗങ്ങളും നിലവിൽ 2018 -19 വർഷത്തിലുണ്ടായ വില്പന തോതിലേക്കു ഉയർന്നിട്ടുണ്ടെന്നും, ഏറ്റവും ദുർബലമായിരുന്ന ബസ് വിഭാഗം തിരിച്ചു വരവിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

65,000 -70,000 യൂണിറ്റുകൾ വില്പന നടന്നിരുന്ന ഈ വിഭാഗത്തിൽ 11,000 യൂണിറ്റുകളായി ചുരുങ്ങിയിരുന്നു. ഹെവി ട്രക്കുകളുടെ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തിൽ 1.60 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നിരുന്നത്. ഈ വർഷം ഇത് 2.20 -2.25 യൂണിറ്റുകളായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു. 2018-19 വർഷത്തിൽ ഇത് 2.95 യൂണിറ്റുകളായിരുന്നു. അടുത്ത മൂന്നു വർഷത്തേക്ക്, നിക്ഷേപ സാധ്യതകളും, സാമ്പത്തികവും വർധിക്കുന്നതിനാൽ കമ്പനിക്ക് മികച്ച വളർച്ച ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു.