12 Aug 2022 11:17 PM
Summary
ഡെല്‍ഹി: ജൂണ്‍ പാദത്തിലെ വായ്പാ വിതരണം, നിക്ഷേപം എന്നിവയിലുണ്ടായ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നില്‍. വായ്പാ വിതരണത്തില്‍ 27.10 ശതമാനം വളര്‍ച്ചയാണ് ബാങ്കിനുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,40,561 കോടി രൂപയാണ് ബാങ്ക് വായ്പാ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും, ബാങ്ക് ഓഫ് ബറോഡയുമാണ് ഈ പട്ടികയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വായ്പാ വിതരണത്തില്‍ 16.43 ശതമാനവും ബാങ്ക് ഓഫ് ബറോഡയുടെ വായ്പാ വിതരണത്തില്‍ 15.73 […]
ഡെല്‍ഹി: ജൂണ്‍ പാദത്തിലെ വായ്പാ വിതരണം, നിക്ഷേപം എന്നിവയിലുണ്ടായ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നില്‍. വായ്പാ വിതരണത്തില്‍ 27.10 ശതമാനം വളര്‍ച്ചയാണ് ബാങ്കിനുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 1,40,561 കോടി രൂപയാണ് ബാങ്ക് വായ്പാ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും, ബാങ്ക് ഓഫ് ബറോഡയുമാണ് ഈ പട്ടികയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ വായ്പാ വിതരണത്തില്‍ 16.43 ശതമാനവും ബാങ്ക് ഓഫ് ബറോഡയുടെ വായ്പാ വിതരണത്തില്‍ 15.73 ശതമാനവും വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ വായ്പാ വിതരണത്തില്‍ 13.66 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത് (ഏപ്രില്‍-ജൂണ്‍ പാദത്തില്‍). ഇക്കാലയളവില്‍ ബാങ്ക് ഓഫ് ബറോഡയുടെ നിക്ഷേപം 12.35 ശതമാനം വര്‍ധിച്ച് 1,95,909 കോടി രൂപയായി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപം 9.42 ശതമാനം വര്‍ധിച്ച് 9,92,517 കോടി രൂപയായി (ഇക്കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം).