image

10 Aug 2022 10:04 AM IST

Banking

പൊതുമേഖലാ ബാങ്കുകളുടെ ലാഭവളർച്ച 9.2%; പിഎൻബി, എസ്ബിഐ പ്രകടനം ഏശിയില്ല

MyFin Desk

പൊതുമേഖലാ ബാങ്കുകളുടെ ലാഭവളർച്ച 9.2%; പിഎൻബി,  എസ്ബിഐ പ്രകടനം ഏശിയില്ല
X

Summary

ഡെല്‍ഹി: രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളുടേയും സഞ്ചിത ലാഭം 9.2 ശതമാനം വര്‍ധിച്ച് (വാര്‍ഷകാടിസ്ഥാനത്തില്‍) 15,306 കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. മുന്‍നിര വായ്പാ ദാതാക്കളായ എസ്ബിഐയുടേയും പിഎന്‍ബിയുടേയും പ്രകടനം മോശമായിരുന്നിട്ടും ലാഭത്തില്‍ വര്‍ധന നേടാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭം 14,013 കോടി രൂപയായിരുന്നു. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലാഭത്തില്‍ 7 മുതല്‍ 70 ശതമാനം വരെ ഇടിവാണുണ്ടായത്. ബോണ്ട് യീല്‍ഡുകളില്‍ വര്‍ധനവുണ്ടായത് മൂലം […]


ഡെല്‍ഹി: രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളുടേയും സഞ്ചിത ലാഭം 9.2 ശതമാനം വര്‍ധിച്ച് (വാര്‍ഷകാടിസ്ഥാനത്തില്‍) 15,306 കോടി രൂപയായെന്ന് റിപ്പോര്‍ട്ട്. മുന്‍നിര വായ്പാ ദാതാക്കളായ എസ്ബിഐയുടേയും പിഎന്‍ബിയുടേയും പ്രകടനം മോശമായിരുന്നിട്ടും ലാഭത്തില്‍ വര്‍ധന നേടാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭം 14,013 കോടി രൂപയായിരുന്നു. എസ്ബിഐ, പിഎന്‍ബി, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലാഭത്തില്‍ 7 മുതല്‍ 70 ശതമാനം വരെ ഇടിവാണുണ്ടായത്. ബോണ്ട് യീല്‍ഡുകളില്‍ വര്‍ധനവുണ്ടായത് മൂലം മാര്‍ക്ക് ടു മാര്‍ക്കറ്റ് നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. (വിപണിയിലെ വില വ്യത്യാസം കൊണ്ട് സംഭവിക്കുന്ന നഷ്ടമാണ് മാര്‍ക്ക് ടു മാര്‍ക്കറ്റ് നഷ്ടം എന്നത്).
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ രാജ്യത്തെ 9 ബാങ്കുകള്‍ക്ക് 3 മുതല്‍ 117 ശതമാനം വരെ ലാഭ വളര്‍ച്ചയാണ് ഉണ്ടായത്. പുനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ലാഭം നേടിയത്. ജൂണ്‍ പാദത്തില്‍ 452 കോടി രൂപയുടെ ലാഭം നേടിയ ബാങ്ക് മുന്‍വര്‍ഷം ഇതേകാലയളവില്‍ 208 കോടി രൂപയുടെ ലാഭമാണ് നേടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്ക് ഓഫ് ബറോഡ 79 ശതമാനം വര്‍ധനവോടെ 2,168 കോടി രൂപയുടെ ലാഭം നേടി.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1,209 കോടി രൂപയുടെ ലാഭമാണ് ബാങ്ക് ഓഫ് ബറോഡ രേഖപ്പെടുത്തിയത്. ബാങ്കുകളുടെ സഞ്ചിത ലാഭത്തിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്തതത് എസ്ബിഐയാണ്. താരതമ്യേന മോശം പ്രകടനമായിരുന്നുവെങ്കിലും 6,068 കോടി രൂപയായിരുന്നു എസ്ബിഐയുടെ ലാഭം. 2021-22 സാമ്പത്തികവര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭം 66,539 കോടി രൂപയായിരുന്നു. തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം 31,816 കോടി രൂപയായിരുന്നു ഇവയുടെ ലാഭം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്കും, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കുമാണ് നഷ്ടം നേരിട്ടത്.