3 Aug 2022 1:01 AM GMT
Summary
ഡെല്‍ഹി: കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ വായ്പ രാജ്യത്തെ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കാരാഡ്. 2021-22 സാമ്പത്തിക വര്‍ഷം 1,57,096 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. 2020-21ല്‍ ഇത് 2,02,781 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം രാജ്യസഭ മുന്‍പാകെ വ്യക്തമാക്കി. 2019-20 കാലയളവില്‍ 2,34,170 കോടി രൂപയുടെ വായ്പയും 2018-19ല്‍ 2,36,265 കോടി രൂപയുടെ വായ്പയും എഴുതിത്തള്ളി. 1,61,328 കോടി രൂപയുടെ വായ്പയാണ് 2017-18 […]
ഡെല്‍ഹി: കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ വായ്പ രാജ്യത്തെ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കാരാഡ്. 2021-22 സാമ്പത്തിക വര്‍ഷം 1,57,096 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. 2020-21ല്‍ ഇത് 2,02,781 കോടി രൂപയായിരുന്നുവെന്നും അദ്ദേഹം രാജ്യസഭ മുന്‍പാകെ വ്യക്തമാക്കി. 2019-20 കാലയളവില്‍ 2,34,170 കോടി രൂപയുടെ വായ്പയും 2018-19ല്‍ 2,36,265 കോടി രൂപയുടെ വായ്പയും എഴുതിത്തള്ളി. 1,61,328 കോടി രൂപയുടെ വായ്പയാണ് 2017-18 കാലയളവില്‍ എഴുതിത്തള്ളിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 9,91,640 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഉള്‍പ്പടെ (എസ്സിബി) എല്ലാ ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളും വിതരണം ചെയ്തിരിക്കുന്ന 5 കോടി രൂപയോ അതില്‍ കൂടുതലോ ഉള്ള വായ്പകളുടെ വിവരങ്ങള്‍ സെന്‍ട്രല്‍ റിപ്പോസിറ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍ ഓണ്‍ ലാര്‍ജ് ക്രെഡിറ്റ് (സിആര്‍ഐഎല്‍സി) ഡാറ്റാബേസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 10,306 പേരേയാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്‌സ് പട്ടികയില്‍ പെടുത്തിയതെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.