26 July 2022 3:25 AM GMT
Summary
ഹീറോ മോട്ടോകോര്‍പ്പ് 77,430 രൂപയില്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്ന തങ്ങളുടെ 125 സിസി ബൈക്ക് സ്പ്ലെന്‍ഡറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ രണ്ട് വകഭേദങ്ങളിലാണ് എത്തിയിരിക്കുന്നത്. രണ്ടാം വകഭേദത്തിന് 81,330 രൂപയാണ് (എക്‌സ്-ഷോറൂം) വില. ലിറ്ററിന് 60-68 കിലോമീറ്റര്‍ ഇന്ധന മൈലേജാണ് ബൈക്കിന് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു. സ്പ്ലെന്‍ഡര്‍ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്ന്. ഇതില്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ ശ്രേണിയുടെ ഏറ്റവും മുകളില്‍ തന്നെ സ്ഥാനം […]
ഹീറോ മോട്ടോകോര്‍പ്പ് 77,430 രൂപയില്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്ന തങ്ങളുടെ 125 സിസി ബൈക്ക് സ്പ്ലെന്‍ഡറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി. സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ രണ്ട് വകഭേദങ്ങളിലാണ് എത്തിയിരിക്കുന്നത്. രണ്ടാം വകഭേദത്തിന് 81,330 രൂപയാണ് (എക്‌സ്-ഷോറൂം) വില. ലിറ്ററിന് 60-68 കിലോമീറ്റര്‍ ഇന്ധന മൈലേജാണ് ബൈക്കിന് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെട്ടു.
സ്പ്ലെന്‍ഡര്‍ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്ന്. ഇതില്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ ശ്രേണിയുടെ ഏറ്റവും മുകളില്‍ തന്നെ സ്ഥാനം പിടിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസര്‍ (സിജിഒ) രഞ്ജിത് സിംഗ് പറഞ്ഞു.